നടുക്കടലില്‍ ഒഴുകി നടന്ന കാട്ടാനയെ സാഹസികമായി രക്ഷിച്ച് നാവിക സേന

വടക്കുകിഴക്കന്‍ തീരത്തുനിന്ന് വന്‍തിരയില്‍ പെട്ട് നടുക്കടലിലേക്ക് ഒഴുകിപ്പോയ കാട്ടാനയെ പന്ത്രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. വടക്കുകിഴക്കന്‍ തീരത്തുനിന്ന് എട്ടു കിലോമീറ്റര്‍ അകലെ കടലില്‍ ആന ഒഴുകിനടക്കുന്നതു നാവികസേനയുടെ പെട്രോളിങ് സംഘമാണ് കണ്ടെത്തിയത്. തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മുങ്ങല്‍വിദഗ്ധര്‍ക്കുമൊപ്പം നാവികസംഘം ബോട്ടില്‍ ആനയ്ക്കു സമീപത്തെത്തി.

രക്ഷാപ്രവര്‍ത്തകര്‍ അടുത്തെത്തുമ്പോള്‍ തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ചു മുങ്ങിപ്പോകാതെ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ആന. തുടര്‍ന്നു മുങ്ങല്‍വിദഗ്ധര്‍ സാഹസികമായി ആനയുടെ മുകളില്‍ കയറി കയറുകള്‍ ബന്ധിച്ചു. പിന്നീട് നാവികസേനയുടെ ബോട്ട് ഉപയോഗിച്ച് വലിച്ച് തീരത്തേക്ക് എത്തിക്കുകയായിരുന്നു. ആനയെ പിന്നീടു മൃഗസംരക്ഷണ വകുപ്പിനു കൈമാറിയതായി നാവികസേനയുടെ വെബസൈറ്റില്‍ പറയുന്നു.
കാടിന്റെ രണ്ടു ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആഴം കുറഞ്ഞ ഭാഗത്തുകൂടി നീന്തുന്നതിനിടെ തിരിയില്‍പെട്ട് ആന കടലിലേക്ക് ഒഴുകിപ്പോയതാകാമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























