ഹോട്ടലാണെന്ന് കരുതി ദുബായിലെ പോലീസ് സ്‌റ്റേഷനില്‍ കയറി... പിന്നെ സംഭവിച്ചത്

ഒരു വിനോദ സഞ്ചാരി പോലീസ് സ്‌റ്റേഷന്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് തനിക്കും ഭാര്യയ്ക്കും താമസിക്കാന്‍ ഒരു മുറി വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേട്ടതും പോലീസുകാരന്‍ ഞെട്ടി. ദുബായിലെ അല്‍ മുറാക്കാബാദ് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. അത്യാധുനിക രീതിയില്‍ നിര്‍മിച്ച പൊലീസ് സ്‌റ്റേഷന്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാളെത്തിയതെന്ന് മനസിലാക്കിയ പൊലീസുകാരന്‍ കാര്യങ്ങള്‍ മനസിലാക്കി തിരിച്ചയയ്ക്കുകയായിരുന്നു.
സ്‌റ്റേഷന്റെ അത്യാധുനിക രീതിയിലുള്ള നിര്‍മിതിയും മുന്നിലുള്ള പൂന്തോട്ടവും മറ്റും കണ്ടപ്പോള്‍ താന്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ചു പോയതായി വിനോദസഞ്ചാരി പറയുന്നു. പിന്നീട് ഇതൊരു പൊലീസ് സ്‌റ്റേഷനാണെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതമായി മാറി. എന്നാല്‍ ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയത് പൊലീസുകാര്‍ മുന്‍കൈയെടുത്ത് തനിക്കും ഭാര്യയ്ക്കും താമസിക്കാന്‍ ഹോട്ടല്‍ മുറി ശരിയാക്കി നല്‍കിയപ്പോഴാണെന്നും അദ്ദേഹം പറയുന്നു.
സംഭവം സ്ഥിരീകരിച്ച ദുബായ് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അലി ഇബ്രാഹീം അല്‍ ഫലാസി ഇത്തരം കാര്യങ്ങള്‍ ദുബായ് പൊലീസിന്റെ പ്രവര്‍ത്തന മികവ് തെളിയിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ക്ക് ജോലി ഭാരം കുറയ്ക്കുന്നതിനും പൊതുജനങ്ങളോട് സൗമ്യമായി ഇടപെടാനും സ്‌റ്റേഷനുകളുടെ സൗന്ദര്യ വത്കരണം ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























