ഈജിപ്തിലെ പള്ളിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ നഗരത്തിലുള്ള പള്ളിയില്‍ അജ്ഞാതന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോളജ് വിദ്യാര്‍ഥിയായ യുവാവ് ടോ സെയ്ന്റ്‌സ് പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ ഇയാളെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ യുവാവ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2011ലെ ക്രിസ്മസ് രാത്രിയില്‍ ഇതേ പള്ളിയില്‍ സ്‌ഫോടനം ഉണ്ടായിരുന്നു. അന്ന് 24 പേര്‍ കൊല്ലപ്പെടുകയും 90ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























