കിങ് ജോര്‍ജ് മെഡിക്കല്‍ കോളജ് ട്രോമ സെന്ററിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു

കിങ് ജോര്‍ജ് മെഡിക്കല്‍ കോളജ് ട്രോമ സെന്ററില്‍ തീപിടിത്തം. സംഭവത്തെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് വിവരം. രണ്ടാം നിലയിലെ സ്‌റ്റോറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
രാത്രിയായതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ രോഗികളും ബന്ധുക്കളും ഏറെ ബുദ്ധിമുട്ടി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. നിരവധി വാതിലുകളും മറ്റും തകര്‍ത്താണ് രോഗികളെ രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























