ലുധിയാനയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

പഞ്ചാബിലെ ലുധിയാനയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു. സുല്‍ത്താന്‍ മാസി എന്നയാളാണ് മരിച്ചത്. സലിം താബ്രി പ്രദേശത്താണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേര്‍ സലിമിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























