ജപ്പാനില്‍ നിന്നൊരു മെസ്സി

അടുത്ത തലമുറയിലെ മെസ്സിയെന്നു വിളിക്കാന്‍ കാരണം കളിമിടുക്കു മാത്രമല്ല. മെസ്സിയെപ്പോലെ ഒന്‍പതാം വയസ്സില്‍ സ്‌പെയിനിലെത്തിയതാണ്. ബാര്‍സിലോനയുടെ ലാ മാസിയയില്‍ പരിശീലനം നേടിയിട്ടുണ്ട്. ഫിഫ 2014ല്‍ ബാര്‍സിലോനയ്ക്കു ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ജപ്പാനിലേക്കു മടങ്ങിയതാണ്. 18 തികയുമ്പോള്‍ വീണ്ടും ബാര്‍സയിലെത്തുമെന്നാണു കരുതുന്നത് ഈ വിരുതന്‍ .
'അടുത്ത തലമുറയിലെ മെസ്സി' ഇന്ത്യയിലേക്കു വരുന്നുണ്ട്. അണ്ടര്‍ 17 ലോകകപ്പ് കളിക്കാന്‍. ജപ്പാന്‍കാരനാണ് ഈ മെസ്സി. തകേഫുസ കുബോ. കിടിലന്‍ കളിയാണു കുബോയുടേത്. അസാമാന്യമായ പന്തടക്കം. പൊതിഞ്ഞുനില്‍ക്കുന്ന എതിരാളികള്‍ക്കിടയിലൂടെ പന്തുമായി ഊര്‍ന്നുപോകുന്ന രീതി. പന്തുമായി വേഗത്തില്‍ പായാനും കഴിയും. ഗോള്‍പ്രഹരങ്ങള്‍ മാരകമാണ്. മെസ്സിയെപ്പോലെതന്നെ ഗോള്‍ പോസ്റ്റിലേക്കു നോക്കാതെ ഗോള്‍ ഷോട്ടുകള്‍ തൊടുക്കുന്നയാള്‍. മെസ്സിയെപ്പോലെതന്നെയാണ് ആകാരവും. അഞ്ചടി ഏഴി?ഞ്ച് ഉയരം. 16 വയസ്സായി. ഇനി വല്ലാതെ ഉയരം കൂടാനും പോകുന്നില്ല.
ജപ്പാനുവേണ്ടി അണ്ടര്‍ 15, അണ്ടര്‍ 16, 17, 19, അണ്ടര്‍ 20 ടീമുകളിലെല്ലാം കളിച്ചു. ജപ്പാനിലെ ജെ–ലീഗ് കളിച്ചവരില്‍ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെയാള്‍. 16 തികയുംമുന്‍പ് ജെ–ലീഗ് കളിച്ചു. ജെ–ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ്. ഏഷ്യന്‍ അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ ഉശിരന്‍ പ്രകടനമായിരുന്നു കുബോയുടേത്. ആ പ്രകടനത്തിന്റെ മികവില്‍ ആയിരുന്നു ജപ്പാന്‍ മുന്നേറിയത്. പക്ഷേ, ഒടുവില്‍ ഇറാഖിനു മുന്‍പില്‍! വീണുപോയി .
അപ്പോഴും മെസ്സിയുമായി താരതമ്യം വന്നു. മെസ്സി ഉണ്ടായിട്ടെന്തുകാര്യം, അര്‍ജന്റീനയ്ക്കു കപ്പുകള്‍ നേടാന്‍ പറ്റുന്നില്ലല്ലോ. കുബോ ഉണ്ടായിട്ടെന്ത്, ജപ്പാനും കപ്പു കിട്ടുന്നില്ലല്ലോ. എന്തായാലും ഇന്ത്യയില്‍ അരങ്ങേറുന്ന അണ്ടര്‍ 17 ലോകകപ്പില്‍ കാണികളുടെ ഇഷ്ടതാരമാകും കുബോ എന്നുറപ്പാണ് .
https://www.facebook.com/Malayalivartha

























