ചാകര .... ചാകര .. ലോറി മറിഞ്ഞു ; റോഡ് കടലായി

മീനുമായി പോകുന്ന ചെറിയ വണ്ടികള്‍ മറിയുന്നത് നമുക്കൊരു പുതിയ വാര്‍ത്തയല്ല. എന്നാല്‍ ഒരു മീന്‍ ലോറി മറിഞ്ഞാല്‍ എന്താകും സംഭവിക്കുക എന്നാല്‍ ആളുകള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒറിഗോണിലുള്ള 101 ഹൈവേയില്‍ നടന്നത്. മത്സ്യങ്ങളുമായി പോയ കണ്ടെയ്‌നര്‍ മറിഞ്ഞു റോഡില്‍ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഹാഗ്ഫിഷ് എന്നൊക്കെ അറിയപ്പെടുന്ന ഈല്‍ മത്സ്യങ്ങളായിരുന്നു കണ്ടെയ്‌നറില്‍ നിറയെ . ഇവയുടെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന പശപോലെയുള്ള ദുര്‍ഗന്ധം വമിക്കുന്ന കൊഴുത്ത ദ്രാവകം റോഡില്‍ നിറഞ്ഞു. അതുവഴി പോയ വാഹനങ്ങളുടെയെല്ലാം ചക്രങ്ങളില്‍ ഇത് ഒട്ടിപ്പിടിച്ചു. ആകെ നാശാകോശമായി.

3,500 കിലോ ഈല്‍ മത്സ്യങ്ങളാണ് റോഡില്‍ പരന്നത്. റോഡില്‍ ജോലി ചെയ്യുകയായിരുന്ന ആളുകളുടെ വാക്ക് കേള്‍ക്കാതെ മുന്നോട്ടു പോയ ട്രക്ക് ഭാരക്കൂടുതല്‍ കാരണം റോഡിന്റെ ഒരു വശത്തേക്ക് മറിയുകയായിരുന്നു.
ഈലുകളുടെ ശരീരത്തിലെ ദ്രാവകം വെള്ളവുമായി കൂടിചേര്‍ന്നതാണ് റോഡില്‍ മുഴുവന്‍ പടരാന്‍ കാരണമായത്. സംഭവം അറിഞ്ഞെത്തിയ പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് മത്സ്യങ്ങളെ നീക്കി റോഡ് കഴുകിയതിനു ശേഷമാണ് യാത്രക്കാര്‍ക്ക് യാത്രതുടരാനായത് .
https://www.facebook.com/Malayalivartha

























