ഇറാക്കിലെ കിര്‍ക്കുക്ക് നഗരത്തില്‍ ഐഎസ് ആക്രണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

ഇറാക്കിലെ കിര്‍കുക്ക് നഗരത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പോലീസുകാരനും മുസ്ലിം മതപുരോഹിതനും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഡെബിസ് പട്ടണത്തിന് സമീപമുള്ള ചരഗ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആദ്യ പോലീസുകാരനെ ഭീകരര്‍ വെടിവച്ചു വീഴ്ത്തി.
ഇതിനുശേഷം മതപുരോഹിതനെയും മറ്റു മൂന്നു പേരെയും ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. ഇറാക്കി സുരക്ഷ സേന എത്തിയപ്പോള്‍ ഭീകരര്‍ ഓടിമറഞ്ഞിരുന്നു. ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഐഎസ് ഭീകരരില്‍ നിന്ന് ഇറാക്കി സുരക്ഷാ സേന മോചിപ്പിച്ചിരുന്നു.
എന്നാല്‍ പടിഞ്ഞാറന്‍ കിര്‍ക്കുക്കിലെ ഹവീജ നഗരത്തിന് സമീപമുള്ള ഗ്രാമങ്ങളും താല്‍ അഫാര്‍, സലാഹുദ്ദീന്‍ പ്രവിശ്യയിലെ കിഴക്കന്‍ മേഖലകളും ഇപ്പോഴും ഐഎസ് ഭീകരരുടെ പിടിയിലാണ്.
https://www.facebook.com/Malayalivartha

























