"പൊന്നനുമ്മ " അമ്മയും കാമുകനും കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന് അച്ഛന്റെ അന്ത്യചുംബനം

ഈ ഫോട്ടോ കണ്ടവരുടെ കണ്ണു നനഞ്ഞു . അത്യാഹിത വിഭാഗത്തില്‍ മരണത്തിന് തൊട്ടടുത്തെത്തിയ മകള്‍. സ്വന്തം രക്തത്തിന്റെ കുഞ്ഞിളം കൈയില്‍ മൃദുവായി ചുംബിക്കുന്ന അച്ഛന്‍.
സ്ലൊവേനിയയിലെ സെനദ് കര്‍ദാസേവിക് ഭാര്യയെ വേര്‍പിരിയുമ്പോള്‍ കുഞ്ഞിനെ ഒപ്പം കൂട്ടാത്ത നിമിഷത്തെ ശപിച്ചിട്ടുണ്ടാവും. ഈ ചിത്രമെടുത്ത് രണ്ടാംദിനം അരീന ലോകത്തോട് വിട പറഞ്ഞു. അരീനയുടെ അമ്മ സാന്‍ഡാ അലിബാബിക്കും കാമുകന്‍ മിര്‍സാന്‍ ജാകുപിയും ജയിലിലാണ്. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്.
അരീന ആശുപത്രിയിലാണ് എന്ന വിവരം മാത്രമാണ് സെനദിന് ലഭിക്കുന്നത്. ആശുപത്രിയിലെത്തുമ്പോള്‍ അരിനയ്ക്ക് അച്ഛനെ തിരിച്ചറിയാനുളള ചേതനയുണ്ടായിരുന്നില്ല. കുഞ്ഞ് കളിക്കുന്നതിനിടെ വീണെന്നാണ് അമ്മയും കാമുകനും ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ അരീനയുടെ ദേഹത്തുണ്ടായിരുന്നു .തുടര്‍ന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് .
https://www.facebook.com/Malayalivartha

























