സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ വേണ്ടി അനുജത്തിയുടെ ജീവന്‍ മരണ പോരാട്ടം വീഡിയോ ക്യാമറയില്‍ പകര്‍ത്തി ആസ്വദിച്ചു

മദ്യപിച്ച് ലക്കുകെട്ട പതിനെട്ടുകാരി പതിനാലുകാരിയായ സഹോദരിയെ കാറിടിച്ച് കൊന്നു ഈ കൊടുക്രൂരതയ്ക്ക് പിന്നാലെ ചോരവാര്‍ന്ന് ജീവന് വേണ്ടി പിടയുന്ന അനുജത്തിയുടെ ദൃശ്യങ്ങള്‍ സേഷ്യല്‍ മീഡിയയിലൂടെ ലൈവ് സ്ട്രീം ചെയ്തു. ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത പൈശാചീകതയാണ് അരങ്ങറേയതെന്ന് പ്രദേശിക മാധ്യമങ്ങളെ ക്വട്ടേ ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റോക്ക്ടോണിലെ 18 കാരിയായ ഒബ്ദുലിയ സാന്‍ചെസാണ് പതിനാലുകാരിയായ ജാക്യുലിന്‍ സാന്‍ചെസിലെ മദ്യലഹരിയില്‍ കൊലപ്പെടുത്തിയത്. ഞാന്‍ എന്റെ അനിയത്തിയെ കൊന്നുവെന്ന് പറഞ്ഞായിരുന്നു തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ യുവതി ലൈവ് സ്ട്രീമിങ് നടത്തിയിരുന്നത്. അനുജത്തി ജീവന്‍ മരണ പോരാട്ടം നടത്തുമ്പോഴും അവളെ രക്ഷിക്കാന്‍ ശ്രമിക്കാതെ സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ വേണ്ടി ശ്രമിക്കുന്ന ന്യൂജനറേഷന്റെ പ്രതിനിധിയായി മാറിയിരിക്കുകയാണ് ഇതിലൂടെ ഒബ്ദുലിയ.
മജാക്യുലിന്‍ സാന്‍ചെസ് എന്ന 14കാരിയാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ഗ്രാഫിക് വീഡിയോകള്‍ അധികൃതര്‍ പരിശോധിക്കുകയാണ. ഒബ്ദുലിയ സാധാരണ നിലയില്‍ സംസാരിച്ച് വണ്ടിയോടിക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോള്‍ കാണുന്നത്. തുടര്‍ന്ന് കാറിന്റെ താളം തെറ്റുകയും അത് സമീപത്തെ മുള്ള് കമ്പി ഫെന്‍സില്‍ തട്ടുന്നതും സമീപത്തെ ഇടിച്ച് മറിയുന്നതും കാണാം. തുടര്‍ന്ന് ജാക്യുലിന്‍ കാറില്‍ നിന്നും തെറിച്ച് വീഴുകയും സഹായത്തിനായി ഒബ്ദുലിയയോട് കേഴുന്നതും കാണാം.
എന്നാല്‍ സഹോദരിയെ രക്ഷിക്കുന്നതിന് പകരം ഒബ്ദുലിയ ക്യാമറയില്‍ സംസാരിക്കുകയാണ് ചെയ്യുന്നത്. താന്‍ സഹോദരിയെ കൊന്നുവെന്ന വെളിപ്പെടുത്തല്‍ ഈ അവസരത്തിലാണ് ഒബ്ദുലിയ നടത്തുന്നത്. ഈ കുറ്റത്തിന്‍ താന്‍ ജയിലില്‍ പോകുമെന്നറിയാമെന്നും താന്‍ സഹോദരിയെ സ്നേഹിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവിതത്തിലെ അവസാന കാര്യമാണിതെന്നും ഒബ്ദുലിയ ലൈവ് സ്ട്രീമിംഗിലൂടെ പറയുന്നു..
https://www.facebook.com/Malayalivartha



























