മക്കയെ ലക്ഷ്യമാക്കി അയച്ച മിസൈൽ സൗദിവ്യോമസേന തകർത്തു

പുണ്യ നഗരമായ മക്കയ്ക്കു നേരെ യമനിൽ നിന്ന് അയച്ച മിസൈൽ സൗദി അറേബ്യയുടെ വ്യോമസേന തകർത്തു. ഹജ്ജ് സീസൺ ആരംഭിച്ചതോടെ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ഭീകരരുടെ ശ്രമമാണിതെന്ന് അധികൃതർ പറഞ്ഞു. ഹൂതി വിമതർ പ്രയോഗിച്ച ബാലിസ്റ്റിക്ക് മിസൈലിനെ ത്വാഇഫിനു സമീപം സൗദി വ്യോമ പ്രതിരോധ സംവിധാനം തകർക്കുകയായിരുന്നു. മക്കയ്ക്ക് 69 കിലോമീറ്റർ അകലെയാണ് മിസൈൽ തകർന്നു വീണത്. അൽ-തയ്ഫ് പ്രവിശ്യയിൽ നാശനഷ്ടമോ പരിക്കോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണം അറബ് സഖ്യസേനയുടെ സെൻട്രൽ കമാൻഡ് ആണ് ഔദ്യോഗികമായി വിശദീകരിച്ചത്. മക്കയെ ലക്ഷ്യമാക്കിയുള്ള രണ്ടാമത്തെ മിസൈൽ ആക്രമണമായിരുന്നു വ്യാഴാഴ്ച ഉണ്ടായത്.
https://www.facebook.com/Malayalivartha



























