Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഒടുവിൽ അവർ മോചിതരായി യുദ്ധം താറുമാറാക്കിയ മൃഗശാലയിൽനിന്ന്

31 JULY 2017 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

യുദ്ധം താറുമാറാക്കിയ ദുരന്തഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട മൃഗശാലയിൽനിന്ന് ഒൻപതു മൃഗങ്ങൾ മോചിതരായി. സിറിയയിലെ അലെപ്പോയിൽ വെള്ളവും ഭക്ഷണവും കിട്ടാതെ മരണത്തിന്റെ വക്കിലായിരുന്നു പല മൃഗങ്ങളും. നിരവധി മൃഗങ്ങൾ ഷെല്ലാക്രമണത്തിലും പട്ടിണിമൂലവും മരണപ്പെട്ടിരുന്നു. ഫോർ പോവ്സ് ഇന്റർനാഷനൽ എന്ന മൃഗസംരക്ഷണ സംഘടനയാണ് യുദ്ധഭൂമിയിൽ മരണം കാത്തു കഴിഞ്ഞ മിണ്ടാപ്രാണികളുടെ സഹായത്തിനെത്തിയത്. മൂന്നു സിംഹങ്ങളും രണ്ട് കടുവകളും രണ്ട് ഏഷ്യൻ കറുത്ത കരടികളും രണ്ട് കഴുതപ്പുലികളും രക്ഷപ്പെട്ട മൃഗങ്ങളിൽ ഉൾപ്പെടുന്നു.

അലെപ്പോയിൽ സ്ഥിതി ചെയ്യുന്ന ആലിം അൽ സഹാർ അഥവാ മാജിക് വേൾഡ് എന്ന അമ്യൂസ്മെന്റ് പാർക്കിൽ പ്രവർത്തിച്ചിരുന്ന മൃഗശാലയിലെ അന്തേവാസികളായിരുന്നു ഈ മൃഗങ്ങൾ. 2011 ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾത്തന്നെ ഉടമ ഇവിടം ഉപേക്ഷിച്ച് യുഎസിലേക്കു ചേക്കേറിയിരുന്നു. ഇപ്പോൾ യുഎസിലുള്ള ഉടമയുമായി സംസാരിച്ച് അനുമതി വാങ്ങിയതിനു ശേഷമാണ് ഫോർ പോവ്സ് അംഗങ്ങൾ മൃഗങ്ങളുടെ രക്ഷയ്ക്കായി ഇവിടെയെത്തിയത്.

യുദ്ധം രൂക്ഷമായതോടെ മൃഗങ്ങളുടെ പരിചാരകരും മൃഗശാലാ ജീവനക്കാരും ഈ മിണ്ടാപ്രാണികളെ ഇവിടെ ഉപേക്ഷിച്ചു മടങ്ങി. ആക്രമണത്തിൽ തകർന്ന കൂടുകളിൽ അവ തനിച്ചായി. തുടർച്ചയായ, കനത്ത യുദ്ധം ഈ മൃഗങ്ങളെ കുറച്ചൊന്നുമല്ല ബാധിച്ചത്. ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ പരിചരണമോ ലഭിക്കാതെ ശാരീരികമായും മാനസികമായും വ്രണപ്പെട്ട നിലയിലായിരുന്നു. നിരവധി മൃഗങ്ങൾ ബോംബാക്രമണത്തിലും കൊല്ലപ്പെട്ടു. ബാക്കിയുള്ളവ പട്ടിണി കിടന്നു ചത്തു. അവർക്ക് ഇതിനുള്ളിൽനിന്നു രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ലായിരുന്നെന്ന് ഫോർ പോവ്സിലെ മൃഗഡോക്ടറായ അമിർ ഖാലിൽ പറയുന്നു.

കനത്ത സുരക്ഷാ അകമ്പടിയോടെയാണ് അമിർ ഖാലിലും സംഘവും തകർന്നടിഞ്ഞ ഈ മൃഗശാലയിലെത്തിയത്. ജീവനുള്ള മൃഗങ്ങളെ രക്ഷിക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം. ജീവനോടെ കണ്ടെത്തിയ ഒൻപതു മൃഗങ്ങളെയും പ്രത്യേകം തയാറാക്കിയ കൂടുകളിലാക്കി ട്രക്കിൽ കയറ്റി. ആദ്യം ആവശ്യത്തിനു വെള്ളവും ഭക്ഷണവും നൽകി. 24 മണിക്കൂർ നീണ്ട ട്രക്ക് യാത്രയ്ക്ക് ശേഷമാണ് യുദ്ധമേഖല പിന്നിട്ട് സിറിയ - തുർക്കി അതിർത്തിയിലെ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെത്തിയത്. കൃത്യമായ പരിചരണവും ഭക്ഷണവും നൽകി മൃഗങ്ങളുടെ ആരോഗ്യം വീണ്ടെടുത്ത ശേഷം അനുയോജ്യമായ വന്യജീവി സങ്കേതത്തിലേക്ക് അവയെ അയയ്ക്കാനാണ് തീരുമാനം.

മൃഗശാലയിലുണ്ടായിരുന്ന എല്ലാ മൃഗങ്ങളെയും സംഘടനയ്ക്ക് ആദ്യയാത്രയിൽ രക്ഷിക്കാനായിട്ടില്ല. അവശേഷിക്കുന്ന മൃഗങ്ങളെക്കൂടി രക്ഷിക്കാനായി സംഘാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. യുദ്ധം മനുഷ്യരെ മാത്രമല്ല ഇവിടെ തകർത്തെറിഞ്ഞിരിക്കുന്നത് ഇതുപോലെയുള്ള മിണ്ടാപ്രാണികളെക്കൂടിയാണ്. യുദ്ധഭൂമിയിൽ അഴികൾക്കുള്ളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ജീവൻ വെടിഞ്ഞ നൂറുകണക്കിനു മൃഗങ്ങളുടെ ജീവന് ആരു സമാധാനം പറയും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends