റഷ്യയിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ട് പുറത്തുപോകാൻ പുചിന്റെ നിർദ്ദേശം.

റഷ്യയിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉടൻ രാജ്യം വിടണമെന്ന് പ്രസിഡന്റ് വ്ളാദിമിർ പുചിൻ. റഷ്യയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസം അമേരിക്കൻ സെനറ്റ് പാസാക്കിയതിനെ തുടർന്നാണ് പുചിന്റെ നിർദ്ദേശം.
റഷ്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയത്തിൽ ആയിരത്തിലധികം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 755 ഓളം പേരോടാണ് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുള്ളത്. മോസ്കോയിലെ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥരും സെന്റ് പീറ്റേഴ്സ്ബർഗ് അടക്കമുള്ള നഗരങ്ങളിലെ കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥരും പിരിച്ചുവിട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. സെപ്തംബർ ഒന്നിനകം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന് നേരത്തെ തന്നെ റഷ്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു റഷ്യ. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുള്ള അമേരിക്കൻ സെനറ്റിന്റെ നടപടിയാണ് ഇപ്പോൾ റഷ്യയെ ചൊടിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























