നടിയെ തട്ടികൊണ്ടുപോയി വെബ് സൈറ്റില്‍ ലേലത്തില്‍ വെച്ചു

ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ വില്‍ക്കുന്ന സംഘം ഇപ്പോള്‍ സജീവമാണ്. അടുത്തിടെ ബ്രിട്ടീഷ് നടിയെ ഡാര്‍ക്ക് വെബില്‍ ലേലത്തിനു വെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇരുപതുകാരിയായ ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയാണ് വെബ് സൈറ്റില്‍ ലേലത്തിനു വെച്ചത്. സംഭവത്തില്‍ പോളണ്ടുകാരന്‍ പിടിയിലായി. ഇറ്റലിയിലെ മിലാനില്‍ നിന്നാണ് നടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ജൂലൈ 17 നാണ് സംഭവം.
എന്നാല്‍ നടിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പോണ്‍ വെബ്‌സൈറ്റിന്റെ പേരിലാണ് ഈ വെബ് സൈറ്റ് ലേല പരസ്യം ചെയ്തിരുന്നത്. എന്‍ക്രിപ്റ്റ് ചെയ്ത അക്കൗണ്ടാണ് പ്രതി ഉപയോഗിച്ചിരുന്നത്. വെബിലെ പരസ്യത്തില്‍ മൂന്നു ലക്ഷം ഡോളറാണ് നടിക്ക് വിലയിട്ടിരുന്നത്.
വെബില്‍ സജീവമായ ബ്ലാക്ക് ഡെത്ത് ഗ്രൂപ്പാണ് ഈ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ക്രൈം സിന്‍ഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് നടിയെ ലേലത്തിനു വെച്ചത്. എന്നാല്‍ നടിയെ പിന്നീട് പ്രതികള്‍ തന്നെ വിട്ടയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ വില്‍ക്കുന്ന സംഘം കൂടിയാണ് ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ്.
https://www.facebook.com/Malayalivartha


























