വിവാഹ സംഘവുമായി പറന്ന ഹെലികോപ്റ്റര്‍ ഇറങ്ങിയതോ സെന്‍ട്രല്‍ ജയിലില്‍, ഒടുവില്‍ സംഭവിച്ചത്...

വിവാഹ സംഘവുമായി സ്വകാര്യ ഹെലികോപ്റ്റര്‍ വന്നിറങ്ങിയത് ധാക്കയിലെ അതീവ സുരക്ഷയുള്ള ജയിലില്‍. പിന്നത്തെ കാര്യം പറയണോ. വിവാഹ ചടങ്ങിലെത്തിയവര്‍ ആകെ സ്തംബ്ധരായി. ഞങ്ങളിതെവിടെയാ ജയിലിലോ എല്ലാപേരും പരിഭ്രാന്തരായി. ജയില്‍ അധികൃതര്‍ മറ്റൊന്നും നോക്കാതെ എല്ലാവരേയും പിടികൂടി തടവിലാക്കി. അതോടെ ആകെ നിലവിളിയായി. മിന്നല്‍ ആക്രമണം നടത്തി തടവുകാരെ രക്ഷിക്കാനെത്തിയ ഭീകരാണെന്ന് കരുതിയാണ് സംഘത്തെ നേരിട്ട അധികൃതര്‍ ഇവരെ പിടികൂടി തടവിലാക്കിയത്.
മലേഷ്യയില്‍ നിന്ന് ധാക്കയില്‍ നടക്കുന്ന വിവാഹചടങ്ങില്‍ സംബന്ധിക്കാനെത്തിയ നാലംഗ ബംഗ്ലാദേശി കുടുംബമാണ് വെട്ടിലായത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ കാഷിംപുര്‍ സെന്‍ട്രല്‍ ജയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഹെലികോപ്റ്ററിന്റെ പൈലറ്റായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്റെ പിഴവാണ് ജയിലില്‍ ഇറങ്ങാന്‍ കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഘത്തെ വിട്ടയച്ചു.
https://www.facebook.com/Malayalivartha


























