പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പട്ടാളക്കാര്‍ ഉള്‍പ്പെടെ 15 മരണം

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ തിരക്കേറിയ മാര്‍ക്കറ്റിനു സമീപം ശനിയാഴ്ചയുണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പട്ടാളക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്തു പേര്‍ പട്ടാളക്കാരാണ്. പരുക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. റോഡിലൂടെ കടന്നു പോകുകയായിരുന്ന പട്ടാള ട്രക്ക് പൂര്‍ണമായും തകര്‍ന്നു.
വന്‍ സുരക്ഷാവലയം തീര്‍ത്തിട്ടുള്ള പ്രദേശമാണ് ക്വറ്റ. ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു പട്ടാള ട്രക്ക്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ 'ഭീരുക്കള്‍' നടത്തിയ ശ്രമമാണിതെന്നു പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്നു പട്ടാളത്തെ പിന്തിരിപ്പിക്കാന്‍ ഈ ആക്രമണം കൊണ്ടു സാധിക്കില്ലെന്നും ജനറല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























