ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയ്ക്ക് ഭീമന്‍ തുക പിഴ ചുമത്തി കാലിഫോര്‍ണിയ കോടതി

ആഗോള ബ്രാന്‍ഡായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വന്‍ പിഴ ശിക്ഷ. 417 മില്യണ്‍ ഡോളര്‍(2600 കോടി രൂപ) ആണ് കാലിഫോര്‍ണിയ കോടതി പിഴ വിധിച്ചത്. തുടര്‍ച്ചയായി ദീര്‍ഘകാലം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് തനിക്ക് അണ്ഡാശയ കാന്‍സര്‍ ബാധിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി.
കാലിഫോര്‍ണിയ സ്വദേശി ഇവ ഇക്കിനേരിയ എന്ന സ്ത്രീയാണ് പരാതിക്കാരി. 1950 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് തനിക്ക് അണ്ഡാശയ കാന്‍സര്‍ വന്നതെന്ന് സ്ത്രീ വാദിച്ചു. ഇവരുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിക്കു കോടതി ഭീമന്‍ തുക പിഴ വിധിച്ചത്.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ കമ്പനിക്കെതിരെ 3000-ല്‍ അധികം കേസുകള്‍ വിവിധ രാജ്യങ്ങളിലായി നിലവിലുണ്ട്.
https://www.facebook.com/Malayalivartha
























