കാര്‍ട്ടൂണിനെതിരെ വിവിധ കോണുകളില്‍ വിമർശനം ഇതിനോടകം ശക്തമായിട്ടുണ്ട്

വിവാദ കാര്‍ടൂണുമായി ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസീന്‍ ചാര്‍ലി ഹെബ്‌ദോ വീണ്ടും. ബാഴ്‍സലോണ ആക്രമണവുമായി ഇസ്‍ലാം മതത്തെ ബന്ധപ്പെടുത്തുന്നതാണ് പുതിയ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയരുന്നത്. മാഗസീന്‍ നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
സ്പെയിനിലെ ബാഴ്‍സലോണയിൽ ജനക്കൂട്ടത്തിന് നേരെ വാഹനം ഓടിച്ചു കയറ്റിയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇരച്ചു പോകുന്ന വാനിന് പിറകില്‍ രക്തം ചിന്ദിയ നിലയില്‍ രണ്ട് പേരെ ചിത്രീകരിച്ചിരിക്കുന്നു. ഇതിനോട് ചേര്‍ന്ന്, ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നാണ് കാര്‍ട്ടുണിസ്റ്റ് രേഖപ്പെടുത്തുന്നത്. കടുത്ത ഇസ്ലാം വിരുദ്ധതയാണ് കാര്‍ട്ടൂണില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന വിമര്‍ശം വിവിധ കോണുകളില്‍ നിന്ന് ഇതിനോടകം ശക്തമായിട്ടുണ്ട്. മാഗസീന്റെ ആദ്യ പേജിലാണ് വിവാദ കാര്‍ട്ടൂണ്‍ ഇടംപിടിച്ചിരിക്കുന്നത്.
എന്നാല്‍ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മാഗസീന്‍ എഡിറ്റര്‍ ലോറന്റ് റിസ് രംഗത്തെത്തി. ആക്രമണത്തിലെ ഇസ്‍ലാം പങ്ക് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. വിവാദങ്ങളുണ്ടാക്കി വരിക്കാരുടെ എണ്ണം കൂട്ടുക എന്ന തന്ത്രമാണ് പലപ്പോഴായി മാഗസീന്‍ പയറ്റിയിട്ടുള്ളത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് 2015 ജനുവരിയില്‍ ചാര്‍ലി ഹെബ്‌ദോയുടെ പാരിസിലെ ഓഫിസ് ഭീകരവാദികള്‍ ആക്രമിച്ചു. അന്ന് കൊല്ലപ്പെട്ടത് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളടക്കം 12 പേരാണ്.
https://www.facebook.com/Malayalivartha
























