യെമനിലെ ഹോട്ടലിൽ വ്യോമാക്രമണം

യെമൻ തലസ്ഥാനമായ സനായ്ക്കു സമീപമുള്ള ഹോട്ടലിനെ ലക്ഷ്യമിട്ട് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 60 പേർ മരിച്ചെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടു ചെയ്തു. ഹൗതി ഷിയാ വിമതരാണു കൊല്ലപ്പെട്ടവരിൽ ഏറെയും. ഇതേസമയം 41 പേരാണു കൊല്ലപ്പെട്ടതെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടന്നും റിപ്പോർട്ടുകൾ പറയുന്നു .
2015 മുതൽ സനാ ഇറാൻ പിന്തുണയുള്ള ഹൗതി വിമതരുടെ നിയന്ത്രണത്തിലാണ്. യെമൻ പ്രസിഡന്റ് ഹാദി ഏഡനിലാണ്. അദ്ദേഹത്തിന്റെ സർക്കാരിനെ സഹായിക്കാനാണ് സൗദി സഖ്യം വ്യോമാക്രമണം നടത്തുന്നത്. സനായിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള അർഹാബ് പട്ടണത്തിലെ ഹോട്ടലിലാണു യുദ്ധവിമാനങ്ങൾ ബോംബു വർഷിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു .
https://www.facebook.com/Malayalivartha


























