കലിതുള്ളി ഹാർവേ - അമേരിക്ക ഭീതിയിൽ
ഹാര്‍വെ ചുഴലിക്കാറ്റ് ഇന്ന് പുലർച്ചെയോടെ അമേരിക്കയിലെ ടെക്സാസ് തീരത്തെത്തി. മണിക്കൂറില്‍ 201 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ തീരത്ത് കനത്ത നാശം വിതച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഹാര്‍വെ.
വെള്ളിയാഴ്ച രാത്രി ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് ഗൾഫ് ഓഫ് മെക്സികോ ദ്വീപിനെ കശക്കിയെറിഞ്ഞാണ് ടെക്സാസ് തീരത്തെത്തുന്നത്.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധി നൽകുകയും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തു. കാറ്റഗറി മൂന്നിൽ ഉൾപ്പെട്ട ചുഴലിക്കാറ്റാണ് ഹാർവെയെന്ന് യുഎസ് നാഷനൽ ഹരിക്കെയ്ൻ സെൻറർ അറിയിച്ചു. ടെക്സാസിനു പുറമെ ലൂയീസിയാനയിലും ദുരന്ത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
തീരപ്രദേശത്തെ എണ്ണകമ്പനികളും പ്രവര്‍ത്തനം അവസാനിപ്പിച്ചു. വടക്കൻ മെക്സികോയിലും ലൂയീസിയാനയിലും അധികൃതര്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ക്യാമ്പ് ഡേവിഡിലെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























