ഇര്‍മ ചുഴലികാറ്റ് വന്‍നാശം വിതച്ച് യു.എസ് തീരത്തേക്ക്; പത്തോളം പേര്‍ കൊല്ലപ്പെട്ടതായി സൂചന

അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നാശം വിതച്ച ചുഴലിക്കാറ്റായിരുന്നു ഹാർവി ചുഴലിക്കാറ്റ്. 10 ലക്ഷം കോടിക്കുമേൽ നാശനഷ്ടമാണ് അമേരിക്കയ്‌ക്ക് ഇതുമൂലമുണ്ടായത്. ഹാര്‍വി ചുഴലികാറ്റിന് പിന്നാലെ കരീബിയന്‍ മേഖലയില്‍ നിന്ന് ഇര്‍മ ചുഴലികാറ്റ് യു.എസ് തീരത്തേക്ക്. ഫ്ലോറിഡയിലേക്ക് ഇര്‍മ അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടിനില്‍ ഇര്‍മ വന്‍നാശം വിതച്ച് പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. ദ്വീപുരാജ്യമായ ബര്‍ബുഡ പൂര്‍ണമായും തകര്‍ന്നു. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മ വീശുന്നത്. അതിശക്തമായ കാറ്റഗറി - 5 വിഭാഗത്തില്‍ തന്നെയാണ് ഇര്‍മ കൊടുങ്കാറ്റെന്ന് അമേരിക്കയിലെ ഹാരിക്കേന്‍ സെന്റര്‍ അറിയിച്ചു.
യുഎസ് തീരത്തേക്ക് അടുക്കുന്ന ഇര്‍മ വീശിയടിക്കാന്‍ സാധ്യതയുള്ള ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

https://www.facebook.com/Malayalivartha


























