'ഒളിച്ചോട്ടക്കാരിയായ വധു'വിന് ഒടുവില്‍ വിലങ്ങ് വീണു; വിവാഹ തട്ടിപ്പ് വീരയുടെ കെണിയിൽ അകപ്പെട്ടത് പതിനൊന്നുപേർ

തായ്‌ലാന്‍ഡില്‍ വിവാഹ തട്ടിപ്പുവീരയ്ക്ക് ഒടുവില്‍ വിലങ്ങ് വീണു. പതിനൊന്ന് പേരുമായി വിവാഹത്തിന് സമ്മതിക്കുകയും വിവാഹധനം വാങ്ങി മുങ്ങുകയും ചെയ്തിരുന്ന വിരുതയാണ് വ്യാഴാഴ്ച പിടിയിലായത്. രണ്ടു വര്‍ഷമായി നടന്നുവന്നിരുന്ന തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്. തായ്‌ലാന്‍ഡിലെ പാരമ്പര്യമനുസരിച്ച് വിവാഹം കഴിക്കുന്ന സ്ത്രീക്ക് പുരുഷന്‍ പണം നല്‍കണം. ഇത്തരത്തില്‍ പുരുഷന്മാരില്‍ നിന്നു ലഭിക്കുന്ന പണവുമായാണ് ജരിയപോണ്‍ ബൗയി (32) മുങ്ങിയത്. ഓരോരുത്തരില്‍ നിന്നും 6000 ഡോളര്‍ മുതല്‍ 30,000 ഡോളര്‍ വരെ ഇവള്‍ സ്ത്രീധനമായി വാങ്ങിയിരുന്നു.
പിന്നീട് വിവിധ കാരണങ്ങള്‍ പറഞ്ഞ് അവള്‍ ബന്ധത്തില്‍ നിന്ന് ഒഴിവാകുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം നാലു തവണയാണ് ഇവര്‍ വിവാഹിതയായത്. യുവതിയുടെ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട മറ്റുള്ളവരും പരാതിയുമായി എത്തുകയായിരുന്നുവെന്ന് ബാങ്കോക്ക് പോസ്റ്റും തായ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന യുവാക്കളെ തേടിയെത്തുകയായിരുന്നു ബൗയിയുടെ രീതി. അവരെ പരിചയപ്പെടുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യും. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വിവാഹത്തിനായി പ്രേരിപ്പിക്കും. ഇവരില്‍ നിന്ന ലഭിക്കുന്ന പണവുമായി മുങ്ങുകയാണ് രീതിയെന്നും പരാതിക്കാരുടെ അഭിഭാഷകന്‍ പറയുന്നു. 'ഒളിച്ചോട്ടക്കാരിയായ വധു' എന്നാണ് ഇവളെ വിശേഷിപ്പിച്ചിരിക്കുന്നതും. ആളുകളെ പ്രലോഭിപ്പിക്കുന്ന ചിത്രങ്ങളാണ് ബൗയി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.
വിവാഹത്തിനു ശേഷം തന്റെ കുടുംബവകയായ പഴകച്ചവടത്തില്‍ കൂടുതല്‍ ശ്രദ്ധത്തിക്കണമെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് ഇവരുടെ പതിവ്. ചിലരോഖ് ജാതക പ്രശ്‌നവും ഇവര്‍ ഉന്നയിക്കും. വീട്ടിലേക്ക് പോകുന്ന ബൗയിയെ പിന്നീട് മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെത്തുകയുമില്ല. വ്യാഴാഴ്ച ഇവര്‍ പിടിയിലാകുമ്പോള്‍ യഥാര്‍ത്ഥ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. തട്ടിപ്പിലൂടെ ഒരു ലക്ഷത്തോളം ഡോളര്‍ ഇവര്‍ നേടിയിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നും പോലീസ് പറയുന്നു. യുവതിക്കെതിരെ ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ തനിക്ക് ആരെയും ചതിക്കാന്‍ ഉദ്ദേശമില്ലെന്നും ഭര്‍ത്താക്കന്മാര്‍ സ്വമേധയാ തന്റെ ഫ്രൂട്ട് ബിസിനസില്‍ പണം നിക്ഷേപിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha


























