അമേരിക്കയിലെ കാന്‍സസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രോഗിയുടെ കുത്തേറ്റ് മരിച്ചു

അമേരിക്കയിലെ കാന്‍സസില്‍ ഇന്ത്യന്‍ വംശജനായ മാനസികരോഗ വിദഗ്ദ്ധന്‍ രോഗിയുടെ കുത്തേറ്റ് മരിച്ചു. തെലുങ്കാന നാല്‍ഗൊണ്ട സ്വദേശി അച്ചുത്യ റെഡ്ഡിയാണ് (57) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഉമര്‍ റാഷിദ് ദത്തിനെ (21) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉമറും ഇന്ത്യന്‍ വംശജനാണ്. അച്ചുത്യ റെഡ്ഡി ക്ലിനിക്ക് നടത്തുന്നതിനൊപ്പം ഫിറ്റനസ് വിദഗ്ദ്ധനും യോഗ പരിശീലകനുമാണ്. ബുധനാഴ്ച രാത്രി 7.20 നാണ് അച്ചുത്യ റെഡ്ഡി അദ്ദേഹത്തിന്റെ ഹോളിസ്റ്റിക് സൈക്യാട്രിക് സര്‍വീസ് ക്ലിനിക്കില്‍ കുത്തേറ്റ് മരിച്ചത്.
കൊലപാതകം നടന്ന ദിവസം പ്രതി ഡോക്ടറെ കാണാന്‍ വന്നിരുന്നതായി ക്ലിനിക്ക് ജീവനക്കാരന്‍ പൊലീസിനെ അറിയിച്ചു. കണ്‍സള്‍ട്ടിംഗ് കഴിഞ്ഞ് ഡോക്ടറുമായുള്ള സംഭാഷണത്തിനു പിന്നാലെ ഇയാള്‍ കുത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ പിന്തുടര്‍ന്ന് ദേഹമാസകലം കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
ശബ്ദം കേട്ട് ക്ലിനിക്കിലെ മാനേജര്‍ എത്തിയ ഉടന്‍ കാറില്‍ രക്ഷപ്പെട്ട ഉമറിനെ ഒരു ക്ലബില്‍ നിന്നാണ് പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തില്‍, വസ്ത്രം നിറയെ രക്തവുമായി ഒരു യുവാവ് കാറിലിരിക്കുന്നത് ചിലര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ കണ്ടെത്താനായത്. വര്‍ഷങ്ങളായി ഡോക്ടറും കുടുംബവും കാന്‍സസിലാണ് കഴിഞ്ഞിരുന്നത്. ബീന റെഡ്ഡിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.അടുത്തിടെ കാന്‍സസില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് റെഡ്ഡി.
https://www.facebook.com/Malayalivartha


























