അമ്മയുടെ ക്രൂരത; കുഞ്ഞിന് സംഭവിച്ചത്

ഒരു മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിച്ചു. ഏഴാം മാസത്തിൽ കുഞ്ഞിനെ തിരികെ വീട്ടിലെത്തിച്ചു. പത്തുമാസം പ്രായമുള്ളപ്പോൾ പട്ടിണിക്കിട്ട് കൊന്നു. ഇതൊക്കെ ചെയ്തത് വേറാരുമല്ല. കുഞ്ഞിന്റെ സ്വന്തം അമ്മയാണ്. പടിഞ്ഞാറൻ റഷ്യയിലെ റോസ്തോവിലാണു കൊടുംക്രൂരത നടന്നത്.
വിക്ടോറിയ കുസ്നെറ്റ്സോവ എന്ന പതിനേഴുകാരിയാണ് പത്തുമാസം പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയത്. ഇവർക്ക് പത്തു വർഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. വിക്ടോറിയയുടെ ഭർത്താവ് സൈനിക സേവനത്തിനു വീടുവിട്ടുപോയ സമയത്ത് കുഞ്ഞിനെ വീട്ടിൽ പൂട്ടിയിട്ട് പെണ്‍കുട്ടിയും വീടുവിടുകയായിരുന്നു. ശേഷം സുഹൃത്തുക്കളെ സന്ദർശിക്കാൻ പോയ വിക്ടോറിയ ഫേസ്ബുക്കിൽ ’എല്ലാം ശരിയായി’ എന്ന കുറിപ്പും പോസ്റ്റ് ചെയ്തു. ഇതിനുശേഷം സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ മുഴുകി. ഒരാഴ്ചയ്ക്കുശേഷവും പെണ്‍കുട്ടിയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്നു പോലീസ് വീടുതുറന്നു നടത്തിയ പരിശോധനയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടുപിന്നാലെ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുകയായിരുന്ന വിക്ടോറിയ അറസ്റ്റിലായി. തനിക്കു കുഞ്ഞിനെ വളർത്താൻ ഇഷ്ടമല്ലായിരുന്നില്ലെന്നായിരുന്നു അവർ പോലീസിനോടു പറഞ്ഞത്.
https://www.facebook.com/Malayalivartha


























