പാകിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണമെന്ന് യുഎസ് സെനറ്റര്‍

യുഎസും ഇന്ത്യയും സംയുക്തമായി പാകിസ്ഥാനുനേരെ ആക്രമണം നടത്തണമെന്ന് മുന്‍ യുഎസ് സെനറ്റര്‍. അവര്‍ ആണവായുധങ്ങള്‍ ശേഖരിച്ചിരിക്കുന്ന സ്ഥലമോ പരീക്ഷണം നടത്തുന്നയിടമോ ഇത്തരമൊരു ആക്രമണത്തിലൂടെ തകര്‍ക്കണമെന്നും ലാരി പ്രെസ്‌ലര്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെങ്കിലും ഏറ്റവും നല്ല അമേരിക്കന്‍ പ്രസിഡന്റാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത്തരമൊരു ആക്രമണം നടത്തണമെങ്കില്‍ ട്രംപിനു പാകിസ്ഥാന്റെ അനുവാദം ആവശ്യമാണ്. പെന്റഗണ്‍ ആണ് പാകിസ്ഥാന് എല്ലാ പ്രോത്സാഹനങ്ങളും നല്‍കുന്നത്. അതാണ് ഇന്ത്യയെ 'ഭീകരവാദത്തിന്റെ മാതാവെന്നു' വിശേഷിപ്പിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കിയതെന്നും ലാരി ആരോപിച്ചു.
പാകിസ്ഥാനോടു മോദി സര്‍ക്കാര്‍ നിലപാടു കടുപ്പിച്ച നടപടി അഭിനന്ദാര്‍ഹമാണ്. യുഎസ,് സഹായങ്ങള്‍ നല്‍കിയിരുന്നില്ലെങ്കില്‍ ആണവായുധം നിര്‍മിക്കാന്‍ പാകിസ്ഥാനു സാധിക്കുമായിരുന്നില്ലെന്നും ലാറി പ്രെസ്‌ലര്‍ പറഞ്ഞു.
പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുകയും അവര്‍ക്കുള്ള സഹായങ്ങളെല്ലാം നിര്‍ത്തിവയ്ക്കുകയും വേണം. പാകിസ്ഥാനെയും ഇന്ത്യയെയും ഒരുപോലെ കാണരുത്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. എന്നാല്‍ പാകിസ്ഥാന്‍ അങ്ങനെയല്ല. പാകിസ്ഥാന്‍, പ്രത്യേകിച്ച് ഐഎസ്‌ഐ ദശാബ്ദങ്ങളായി നമ്മളോടു കള്ളമാണു പറഞ്ഞിരുന്നത്, അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha






















