ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1.2 ലക്ഷം ബൈക്കുകളുടെ രേഖകള്‍ പരിശോധിച്ച് എസ്.ഐ.ടി

മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1.2 ലക്ഷം ചുവപ്പ് പള്‍സര്‍ ബൈക്കുകളുടെ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധിച്ചു. ഗൗരിയുടെ കൊലയാളികള്‍ എത്തിയത് ചുവന്ന പള്‍സര്‍ ബൈക്കിലാണെന്ന് അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുവന്ന ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.
കൊലയാളികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായില്ല. വെടിയൊച്ച കേട്ട താന്‍ വീടിനു പുറത്തേക്ക് വന്നപ്പോള്‍ രണ്ടു പേര്‍ ബജാജ് ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ടുവെന്നാണ് ഇദ്ദേഹം എസ്.ഐ.ടിക്ക് നല്‍കിയ മൊഴി. സംസ്ഥാനത്തെ ആര്‍.ടി.ഒ ഓഫിസുകള്‍ വഴി ശേഖരിച്ച 1.2 ലക്ഷം ബൈക്കുകളുടെ രേഖകളാണ് ഇതിനകം എസ്.ഐ.ടി പരിശോധിച്ചത്.
ചുവന്ന പള്‍സര്‍ ബൈക്കുകള്‍ നിരീക്ഷിക്കാന്‍ പൊലീസ് സറ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര കര്‍ണാടക ജില്ലകളിലാണ് പ്രധാനമായും എസ്.ഐ.ടി അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മാസം അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഗൗരി വെടിയേറ്റു മരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിലും വീടിനു സമീപം ചുവന്ന പള്‍സര്‍ ബൈക്ക് കണ്ടിരുന്നു.
https://www.facebook.com/Malayalivartha






















