ലോകത്തിലെ ഏറ്റവും സുരക്ഷിതനഗരം ടോക്കിയോ; തൊട്ടുപിന്നാലെ സിംഗപ്പൂരും ജപ്പാനിലെ ഒസാക്കയും

ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ സുരക്ഷ, വ്യക്തികളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ 49 സൂചകങ്ങളെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ടോക്കിയോ തെരഞ്ഞെടുത്തു. സിംഗപ്പൂരും ജപ്പാനിലെ ഒസാക്കയുമാണ് തൊട്ടുപിന്നിലുള്ളത്. ലോകത്താകമാനമുള്ള 60 പ്രധാന സിറ്റികൾ പരിശോധിച്ചാണ് "ദി ഇക്കണോമിസ്റ്റ്' ആണ് ഏറ്റവും സുരക്ഷിത നഗരങ്ങളുടെ സേഫ് സിറ്റീസ് ഇൻഡെക്സ് 2017 തയാറാക്കിയത്.
ഇന്ത്യൻ നഗരങ്ങളായ ന്യൂഡൽഹിയും മുംബൈയും യഥാക്രമം 43,45 സ്ഥാനങ്ങളിലെത്തി. ധാക്ക, കറാച്ചി, മനില, ഹോ ചി മിൻ, ജക്കാർത്ത, കെയ്റോ, ടെഹ്റാൻ എന്നിവയാണ് ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങൾ. 2015ലും ടോക്കിയോയും സിംഗപ്പൂരും ഒസാക്കയും സുരക്ഷിത നഗരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ 2015ൽ നാലാം സ്ഥാനത്തുണ്ടായിരുന്ന സ്റ്റോക്ക് ഹോം ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
https://www.facebook.com/Malayalivartha
























