Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മലേഷ്യന്‍ വിമാനം അബദ്ധത്തില്‍ വെടിവച്ചു വീഴ്‌ത്തിയതാണെന്ന്‌ വിമതരുടെ വെബ്‌സൈറ്റ്‌

18 JULY 2014 09:14 AM IST
മലയാളി വാര്‍ത്ത.

ക്വാലാലംപൂരിലേക്ക്‌ പോകവെ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനം റഷ്യന്‍ അനുകൂല വിമതര്‍ അബദ്ധത്തില്‍ വെടിവച്ചു വീഴ്‌ത്തിയതാണെന്ന്‌ വിമതരുടെ വെബ്‌സൈറ്റ്‌. ഡോണെറ്റസ്‌ പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ എന്ന സ്വയം പ്രഖ്യാപിത സംഘടനയുടെ ഉന്നത സൈനിക കമാന്‍ഡറാണ്‌ ഈ വിവരം വെളിപ്പെടുത്തിയത്‌. ഉക്രൈന്‍ സൈനികരുടെ ചരക്കു വിമാനമാണെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ വിമതര്‍ വെടിവച്ചു വീഴ്‌ത്തിയതെന്ന്‌ സൈറ്റില്‍ പറയുന്നു. 

റഷ്യന്‍ അനുകൂല വിമതരുടെ ശക്തി കേന്ദ്രമായ ഡോണെറ്റ്‌സ്‌ പട്ടണത്തിന്‌ സമീപമാണ്‌ വിമാനം തകര്‍ന്നു വീണത്‌. അതിനിടെ വിമാനം വീഴത്തിയ ശേഷം റഷ്യന്‍ അനുകൂല വിമതര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉക്രൈന്‍ പുറത്തുവിട്ടു.
ആദ്യത്തേതില്‍ വിമത കമാന്‍ഡര്‍ ഇഗോര്‍ ബെസ്‌ലര്‍ വിമാനം വീഴ്‌ത്തിയതായി റഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥരോട്‌ പറയുന്ന സംഭാഷണങ്ങളാണുള്ളത്‌. രണ്ടാമത്തെ സംഭാഷണത്തില്‍ അപകട സ്ഥലത്ത്‌ നിന്ന്‌ വിമതരില്‍ ഒരാള്‍ മറ്റൊരാളോട്‌ അപകടം നടന്ന സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പറയുന്നതാണ്‌. എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.

റഷ്യന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നു കിടക്കുന്ന ഇവിടെ പതിനായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം റഡാറില്‍ നിന്ന്‌ അപ്രത്യക്ഷമാവുകയായിരുന്നു.
280 യാത്രക്കാരും 15 ജീവനക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. വിമാനത്തിലുണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടതായാണ്‌ വിവരം. കരയില്‍ നിന്ന്‌ ആകാശത്തേക്ക്‌ വിക്ഷേപിക്കാവുന്ന ബുക്‌ മിസൈല്‍ പ്രയോഗിച്ചു വിമതരാണു വിമാനം തകര്‍ത്തതെന്ന്‌ യുക്രൈന്‍ സര്‍ക്കാര്‍ വക്താവ്‌ ആരോപിച്ചു.
റഷ്യന്‍ അനുകൂലികളായ കലാപകാരികളുടെ നിയന്ത്രണത്തിലുള്ളതാണ്‌ ഈ പ്രദേശം. വിമാനാവശിഷ്‌ടങ്ങളും മൃതശരീരങ്ങളും കിലോമീറ്ററോളം ചിതറികിടക്കുകയാണ്‌. വാഹനത്തില്‍ കൊണ്ടു പോകാവുന്ന വിക്ഷേപിണിയില്‍ നിന്നാണു മിസൈല്‍ പ്രയോഗിച്ചതെന്നാണു സൂചന. എസ്‌എ-17 ഗ്രിസ്‌ലി എന്നറിയപ്പെടുന്ന വിമാനവേധ മിസൈല്‍ സംവിധാനമാണു ബുക്‌ . പറന്നു കൊണ്ടിരിക്കുന്ന വിമാനത്തെ പിന്തുടര്‍ന്ന്‌ തകര്‍ക്കാന്‍ കഴിയുന്ന ഈ മിസൈലിന്‌ ഒരേസമയം വിവിധ ദിശകളിലായി ആറു ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ കഴിയും. ആംസ്റ്റര്‍ഡാമില്‍ നിന്ന്‌ ക്വാലാലംപൂരിലേക്കു പോകുന്നതു റഷ്യയുടെയും യുക്രൈനിന്റേയും വ്യോമരേഖയിലൂടെയാണ്‌. ആംസ്റ്റര്‍ ഡാമില്‍ നിന്ന്‌ 12.14 നു പുറപ്പെട്ട വിമാനം ക്വാലാലംപൂരില്‍ 6.10 ന്‌ എത്തേണ്ടതായിരുന്നു.
മലേഷ്യന്‍ യാത്രാവിമാനം വന്‍ ദുരന്തത്തിനു ഇടയാകുന്നത്‌ രണ്ടാം തവണയാണ്‌. ക്വാലാലംപൂരില്‍ നിന്ന്‌ ബെയ്‌ജിങ്ങിലേക്ക്‌ 239 പേരുമായി പുറപ്പെട്ട വിമാനം പെട്ടെന്ന്‌ അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴും അതിനെകുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends