Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ ലംഘിച്ചു

02 AUGUST 2014 12:02 PM IST
മലയാളി വാര്‍ത്ത.

യുഎസും യുഎന്നും മുന്‍കൈയെടുത്തു നടപ്പാക്കിയ ഗാസയിലെ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന്‌ രണ്ടു മണിക്കൂര്‍ ആയുസ്‌ കൂടി ഉണ്ടായിരുന്നില്ല. വെടിനിര്‍ത്തി രണ്ടു മണിക്കൂര്‍ തികയും മുമ്പ്‌ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ 50 പലസ്‌തീന്‍കാര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. രണ്ട്‌ ഇസ്രയേല്‍ പട്ടാളക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്‌.
24 ദിവസം പിന്നിട്ട പോരാട്ടത്തില്‍ ഇതിനകം 1509 പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടു. 7000 പേര്‍ക്കു പരിക്കേറ്റു. രണ്ട്‌ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 63 ഇസ്രയേല്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റ സൈനികരുടെ എണ്ണം 400ല്‍ അധികമാണ്‌. മൂന്ന്‌ ഇസ്രയേല്‍ പൗരന്മാരും ഒരു തായ്‌ പൗരനും ഹമാസിന്റെ റോക്കറ്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

വെടിനിര്‍ത്തല്‍ ലംഘിച്ചതിന്‌ ഹമാസും ഇസ്രയേലും പരസ്‌പരം കുറ്റപ്പെടുത്തുകയാണ്‌. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയശേഷം കയ്‌റോയില്‍ സന്ധിസംഭാഷണത്തിനും പദ്ധതി തയാറാക്കിയിരുന്നു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന്‌ 90 മിനിറ്റിനകം ഹമാസ്‌ തങ്ങളുടെ സൈനികരുടെ നേര്‍ക്ക്‌ ആക്രമണം നടത്തുകയായിരുന്നുവെന്ന്‌ ഇസ്രയേലികള്‍ പറഞ്ഞു. ദക്ഷിണഗാസയില്‍ നുഴഞ്ഞുകയറ്റത്തിനുള്ള തുരങ്കങ്ങളില്‍ പരിശോധന നടത്തിയ സൈനികരുടെ നേര്‍ക്കാണ്‌ ആക്രമണം ഉണ്ടായത്‌. ഏഴ്‌ ഭീകരരെ തുരങ്കങ്ങളില്‍ കണ്ടെത്തി. ഒരു ഭീകരന്‍ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു. ഇതെത്തുടര്‍ന്ന്‌ ഹമാസ്‌ഭീകരരും ഇസ്രയേല്‍ സൈന്യവും തമ്മില്‍ നടന്ന വെടിവയ്‌പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടെന്നു സൈനിക വക്താവ്‌ ലഫ്‌റ്റനന്റ്‌ കേണല്‍ പീറ്റര്‍ ലേര്‍ണര്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ ലംഘിച്ച ഹമാസിന്റെ നടപടിയെ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍കെറിയും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും അപലപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (1 hour ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (1 hour ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends