2018ന് സ്വാഗതം... ന്യൂസിലാന്റും ഓസ്‌ട്രേലിയെയും പുതുവര്‍ഷത്തെ വരവേറ്റു

പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2018ന് സ്വാഗതം. ലോകത്ത് ആദ്യമായി ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്റിലാണ് പുതുവര്‍ഷം പിറന്നത്. ഓക്ക്‌ലാന്റിലെ സ്‌കൈ ടവര്‍ ഗോപുരത്തിലായിരുന്നു ആദ്യത്തെ പുതുവത്സരാഘോഷങ്ങള്‍ ആരംഭിച്ചത്. 328 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓക്ക്‌ലാന്റിലെ ഗോപുരമാണ് സ്‌കൈടവര്‍.
വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ആട്ടവും പാട്ടുമൊക്കയായി ന്യൂസിലാന്‍ഡ് പുതുവത്സരത്തെ സ്വാഗതം ചെയ്തു. ന്യൂസിലാന്‍ഡിനൊപ്പം പോളീനേഷ്യപസഫിക് ദ്വീപുകളായ സമാവോ, ടോംഗോ, കിര്‍ബാത്തി എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. ഗ്രീനിച്ച് സമയം പത്ത് മണിയോടെയാണ് ഇവിടങ്ങളില്‍ പുതുവര്‍ഷം ആരംഭിച്ചത്. ഇതിനു പിന്നാലെ ഓസ്‌ട്രേലിയയും പുതുവര്‍ഷത്തെ വരവേറ്റു. സിഡ്‌നി ഹാര്‍ബര്‍ പാലത്തില്‍ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ത്ത് ഓസ്‌ട്രേലിയ പുതുവര്‍ഷ ആഘോഷത്തില്‍ മുഴുകി.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലോകത്തെ പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദില്ലി, ബെംഗളൂരു, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി ഏഴ് മണിയോടെ പുതുവത്സര ദിനാഘോഷങ്ങള്‍ ആരംഭിക്കും. ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കോവളം, ചെറായി തുടങ്ങിയ കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ആഘോഷങ്ങള്‍. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























