ഞങ്ങളെ പഴിച്ചിട്ട് കാര്യമില്ല...അഫ്ഗാനിലെ പരാജയത്തിന് തങ്ങളെ പഴിച്ചിട്ട് കാര്യമില്ല, ട്രംപിന് ഖ്വാജ ആസിഫിന്റെ മറുപടി

ധനസഹായം നിറുത്തലാക്കിയ അമേരിക്കയ്ക്ക് മറുപടിയുമായി പാകിസ്ഥാന്‍ രംഗത്ത്. അഫ്ഗാനിസ്ഥാനില്‍ ഏറ്റ പരാജയത്തിന് തങ്ങളെ പഴിച്ചിട്ട് കാര്യമില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ നിരപരാധിത്വം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഖ്വാജ വ്യക്തമാക്കി.
ഖ്വാജയെ കൂടാതെ നിരവധി പാക് മന്ത്രിമാര്‍ ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നു. 'അല്‍ഖ്വയ്ദയെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കയ്ക്കായത് പാകിസ്ഥാന്റെ സഹായം കൊണ്ടു മാത്രമാണ്. ഒരു ഉപാധിയും ഇല്ലാതെയാണ് യു.എസിന് അല്‍ഖ്വയ്ദയ്‌ക്കെതിരായ യുദ്ധത്തില്‍ 16 വര്‍ഷത്തോളം പാകിസ്ഥാന്‍ തട്ടകം ഒരുക്കി കൊടുത്തത്. നിന്ദയും അവിശ്വാസവുമല്ലാതെ അമേരിക്ക തിരിച്ചൊന്നും നല്‍കിയിട്ടില്ല' പാക് പ്രതിരോധ മന്ത്രി ഖുറം ദസ്ത്ഗിര്‍ ഖാന്‍ പറഞ്ഞു.
പാകിസ്ഥാന് വര്‍ഷാവര്‍ഷം നല്‍കാറുള്ള സാമ്ബത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. '15 വര്‍ഷമായി പാകിസ്ഥാന്‍ നമ്മെ വിഡ്ഢികളാക്കുകയാണ്. 33 ബില്യണ്‍ ഡോളര്‍ സഹായമാണ് ഇത്രയും കാലത്തിനിടെ അവര്‍ക്ക് നല്‍കിയത്. നമ്മുടെ നേതാക്കളെ അവര്‍ വിഡ്ഢികളാക്കി. തിരിച്ചുതന്നതാകട്ടെ നുണകളും കാപട്യങ്ങളും മാത്രം. അഫ്ഗാനിസ്ഥാനില്‍ ഭീകര്‍ക്കെതിരെ നമ്മള്‍ പോരാടുമ്‌ബോള്‍, ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്ഥാന്‍ മാറി. ഇനിയും മുന്നോട്ടുപോകാനാവില്ല' ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























