'ടൈംസ് അപ്' ; ലൈംഗികാതിക്രമം നേരിടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ഹോളിവുഡ് നടിമാര്‍

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ലോകമെമ്പാടും വർധിച്ച് വരുകയാണ്. ഈ സാഹചര്യത്തില്‍ തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ ക്യാംപയിനുമായി ഹോളിവുഡ് മുന്നോട്ട് വന്നിരിക്കുന്നു. നൂറുകണക്കിന് നടിമാരും സംവിധായകരും നിര്‍മ്മാതാക്കളും മറ്റ് സിനിമാപ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ച ക്യാംപയിന് 'ടൈംസ് അപ്' എന്ന സംഘടനയാണ് ഇതിനായി മുന്നോട്ട് വന്നിരിക്കുന്നത്.
രാജ്യത്തുടനീളവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അതിക്രമങ്ങള്‍ നേരിടുന്നവരെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സഹായിക്കാന്‍ പണം കണ്ടെത്തുക എന്നതാണ് ടൈംസ് അപ് ക്യാംപയിനിന്റെ ലക്ഷ്യം.
ഷോണ്ട റൈംസ്, ആഷ്‌ലി ജൂഡ്, ഇവ ലൊങ്കോറിയ, നതാലി പോര്‍ട്മാന്‍, റീസ് വിതെര്‍സ്പൂണ്‍, എമ്മ വാട്‌സണ്‍ തുടങ്ങിയ പ്രമുഖരാണ് ക്യാംപയിന് പിന്നില്‍ . 15 ലക്ഷം ഡോളര്‍ ലക്ഷ്യമിട്ട് ആരംഭിച്ച ക്യാംപയിന് ഇതുവരെ 13 മില്യണ്‍ ഡോളര്‍ ശേഖരിച്ചു. ക്യാംപയിന്റെ ഭാഗമായി ഹോളിവുഡ് താരങ്ങള്‍ ഒപ്പിട്ട കത്ത് ന്യൂയോര്‍ക്ക് ടൈംസ് ജനുവരി 1ന് പ്രസിദ്ധീകരിച്ചിരുന്നു.
ഹോളിവുഡിലെ ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയവര്‍ക്ക് പിന്തുണയുമായി ആരംഭിച്ച മി ടു ക്യാംപയിന് വന്‍ സ്വീകാര്യതയാണ് ലോകമെമ്പാടും ലഭിച്ചിരുന്നത്. ലൈംഗീകാതിക്രമങ്ങൾ നേരിട്ട ഒരുപാട് സ്ത്രീകൾക്ക് അത് ആശ്വാസമായി.
https://www.facebook.com/Malayalivartha

























