മുങ്ങിക്കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്ന ആഴക്കടല്‍ നിരീക്ഷണ സംവിധാനവുമായി ചൈന രംഗത്ത്

മുങ്ങിക്കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്ന ആഴക്കടല്‍ നിരീക്ഷണ സംവിധാനവുമായി ചൈന രംഗത്ത്. ലോക സമുദ്രങ്ങളില്‍ അമേരിക്കയ്ക്ക് വെല്ലുവിളി ഉയത്തുക എന്ന ഉദ്ദേശത്തോടെ ശെചനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴില്‍ ആരംഭിച്ച സൗത്ത് ചൈന സീ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോളജിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്.
സമുദ്രത്തിലെ താപനിലയും ലവണത്വവും കണക്കാക്കുക മാത്രമല്ല, അത് പ്രവചിക്കാനും ഈ നിരീക്ഷണ സംവിധാനത്തിന് കഴിയും. നിലവില്‍ മറ്റ് സമുദ്രവാഹനങ്ങളെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും സോണാര്‍ സാങ്കേതിക സംവിധാനമാണ് മുങ്ങിക്കപ്പലില്‍ ഉപയോഗിക്കുന്നത്. സമുദ്രത്തിലെ താപനില, ലവണത്വം തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ചൈനീസ് നാവിക സേനയ്ക്ക് മറ്റ് കപ്പലുകളെ കണ്ടെത്താനും ഗതിനിര്‍ണ്ണയവും സ്ഥാന നിര്‍ണയവും സുഗമമാക്കാനും ഈ നിരീക്ഷണ സംവിധാനം സഹായിക്കും.
ഓഷ്യനോളജി ഇന്‍സ്റ്റിറ്റിയൂട്ട് വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ നാലോളം ഉപകരണങ്ങളുടെ ശൃംഖലയാണ് സുരക്ഷ ഒരുക്കുന്നതിനായി ഉപയോഗിക്കുക. ദക്ഷിണ ചൈനാ കടല്‍, പശ്ചിമ പസഫിക് സമുദ്രം, ഇന്ത്യന്‍ സമുദ്രം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്തരത്തില്‍ ശേഖരിക്കുക.
https://www.facebook.com/Malayalivartha

























