സംസാരിക്കുന്ന തിമിംഗലം... ലോകത്തെ അമ്പരപ്പിച്ച് വിക്കി

സംസാരിക്കുന്ന തിമിംഗലമാണ് ഇപ്പോഴത്തെ സോഷ്യല്‍ മാഡിയയിലെ സംസാരവിഷയം. സദാസമയവും കടലില്‍ കഴിയുന്ന വിക്കിയെന്ന തിമിംഗലമാണ് മനുഷ്യന്റെ ചില ശബ്ദങ്ങള്‍ അനുകരിച്ചുകൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്നത്. ഫ്രാന്‍സിലെ അന്റിബ് നഗരത്തിലുള്ള മറൈന്‍ അക്വേറിയത്തിലാണ് 14 വയസുള്ള വിക്കി എന്ന കൊലയാളി തിമിംഗലം ജീവിക്കുന്നത്.
'കോപ്പി', 'ഡു ദാറ്റ് ' തുടങ്ങിയ പദങ്ങള്‍ പറയാന്‍ വിക്കിക്ക് പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ വിക്കി ഇതുവരെ കേള്‍ക്കാത്ത ചില വാക്കുകള്‍ അനുകരിച്ചതായി ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഹലോ, വണ്‍ ടു ത്രീ' തുടങ്ങിയ പദങ്ങള്‍ ആദ്യ ശ്രമത്തില്‍ തന്നെ വിക്കി സ്വായത്തമാക്കിയതായി റോയല്‍ സൊസൈറ്റി ബിയുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കടല്‍ സിംഹം, ഡോള്‍ഫിന്‍ തുടങ്ങിയ ജീവികള്‍ക്ക് ശബ്ദം അനുകരിക്കാനുള്ള കഴിവുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ശബ്ദം അനുകരിക്കാനുള്ള കൊലയാളി തിമിംഗിലങ്ങളുടെ കഴിവ് അവരുടെ ആശയവിനിമയ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
https://www.facebook.com/Malayalivartha























