പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനം 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ സൈന്യത്തിനെതിരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്വാത് ജില്ലയിലെ ഖൈബര്‍ പക്തൂണ്‍വാല മേഖലയിലെ കബാല്‍ തെഹ്‌സിലിലാണ് സംഭവം. പാക്‌സൈന്യത്തിന്റെ സ്‌പോര്‍ട്‌സ് യൂനിറ്റിനുനേരെയാണ് ആക്രമണമുണ്ടായത്. നിരോധിത സംഘടനയായ തഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























