47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടി

47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബോട്ടുകളും പാകിസ്ഥാന്‍ നാവികസേന പിടിച്ചെടുത്തു.
അറബിക്കടലില്‍ കറാച്ചി തീരത്തിനു സമീപം പാക്കിസ്ഥാന്റെ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന മത്സ്യത്തൊഴിലാളികളെയാണ് പിടികൂടിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























