ഇനി കുറ്റവാളികൾക്ക് രക്ഷയില്ല ! ; ഗൂഗിള്‍ ഗ്ലാസ്സിനു സമാനമായ ഹൈടെക് കണ്ണാടികളുമായി ചൈനീസ് പോലീസ് വകുപ്പ്

ഹോളിവുഡ് സിനിമകളിലെ ഹൈടെക് കണ്ണാടികൾ സങ്കൽപ്പമാണ്. എന്നാൽ ആ സങ്കല്പം യാഥാർഥ്യമായിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ക്രിമിനലുകളെ ഏത് ആള്‍ക്കൂട്ടത്തിലും കണ്ടെത്താന്‍ കഴിയുന്ന ഹൈടെക് ഗ്ലാസ്സുമായി ചൈനീസ് പോലീസ് വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.
ചൈനീസ് പുതുവര്‍ഷം അരങ്ങേറുന്ന സാഹചര്യത്തിലാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി ഉള്‍പ്പെടുത്തിയ ഗ്ലാസും അണിഞ്ഞ് പോലീസുകാര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയത്. ജെയിംസ് ബോണ്ട് സിനിമകളില്‍ കാണുന്ന സ്റ്റൈല്‍ ഹൈടെക് ഗ്ലാസുകളില്‍ പോലീസ് ഡാറ്റാബേസിലുള്ള ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധിക്കാന്‍ സൗകര്യമുണ്ട്.
ഹെനാന്‍ പ്രവിശ്യയിലെ ഷെംഗ്സു ഈസ്റ്റ് റെയില്‍വെ സ്റ്റേഷനിലാണ് ഗൂഗിള്‍ ഗ്ലാസിന് സമാനമായ ഗ്ലാസ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഏഴ് ക്രിമിനലുകളെ ഇതുപയോഗിച്ച് പിടികൂടുകയും ചെയ്തു.
മനുഷ്യക്കടത്ത് മുതല്‍ വാഹനാപകടങ്ങളിലെ പ്രതികളെ വരെ ഇതുവഴി അകത്താക്കി. ഗ്ലാസുകള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ഡാറ്റാബേസുമായി ഒത്തുനോക്കി വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് ഗവണ്‍മെന്റ് പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി. മുന്‍പ് പല ആംഗിളിലുള്ള ചിത്രങ്ങളാണ് ആവശ്യമായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒറ്റ ചിത്രം മാത്രം മതി പിടികൂടാന്‍.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയെന്ന പേരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പൊതുജനങ്ങളെ ഏത് പൊതുസ്ഥലത്തും വീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. ഷാന്‍കായ് പോലീസ് ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്.
https://www.facebook.com/Malayalivartha























