Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ബ്രിട്ടനിലെ പെട്രോള്‍ സ്റ്റേഷനുകൾക്ക് ആപ്പായി " സീബ്ര ഫ്യൂവല്‍ " ആപ്പ്

08 FEBRUARY 2018 07:30 PM IST
മലയാളി വാര്‍ത്ത

എന്തിനും ഏതിനും നിരവധി വെബ്സൈറ്റുകളും മൊബൈൽ അപ്ലിക്കേഷനുകലും ഇന്ന് പ്രചാരത്തിലുണ്ട്. അത്തരത്തിലുള്ളൊരു മൊബൈൽ അപ്ലിക്കേഷൻ തന്നെയാണ് ഇവിടുത്തെയും സംഭവം. പെട്രോൾ അടിയ്ക്കാനായി മാത്രം എന്തിനു പമ്പ് വരെ പോയി സമയം കളയണമെന്ന ചിന്തയിൽ ഉദിച്ച ഒരു കണ്ടുപിടുത്തം ബ്രിട്ടനിൽ തരംഗം സൃഷിടിക്കുകയാണ്.

സീബ്ര ഫ്യൂവല്‍ എന്നൊരു ആപ്പാണ് ബ്രിട്ടനില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഇതിലൂടെ യൂബര്‍ സ്റ്റൈലില്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ വീട്ടിലെത്തി ഇന്ധനം നിറച്ച്‌ മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഈ ആപ്പ് ബ്രിട്ടനിലെ പെട്രോള്‍ സ്റ്റേഷനുകൾക്ക് ഒരു ആപ്പായി മാറുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡെലിവെറൂ സ്റ്റൈല്‍ ആപ്പാണിത്. ഇതിലൂടെ ഏത് സമയത്തും നിങ്ങള്‍ക്ക് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ആവശ്യപ്പെടാനാവും.

നിലവില്‍ ഈ ആപ്പ് ലണ്ടനില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ഇപ്പോൾ ഡീസല്‍ വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ധനം നിറയ്ക്കാനാവുന്നുള്ളൂ. എന്നാല്‍ വൈകാതെ ഇത് പെട്രോള്‍ വാഹനങ്ങള്‍ക്കും പ്രയോജനപ്പെടുത്താനാവുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പെട്രോള്‍ ഡീസല്‍ സ്റ്റേഷനുകള്‍ക്കെല്ലാം പകരമായി ഇതിനെ മാറ്റിയെടുക്കുകയാണ് സ്ഥാപകര്‍ ലക്ഷ്യമിടുന്നത്.

ഈ ആപ്പിലൂടെ കസ്റ്റമര്‍ക്ക് എവിടെ വച്ചും ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്നതിനാല്‍ അവര്‍ക്ക് സമയം വെറുതെ കളയേണ്ടി വരില്ലെന്നാണ് ഈ ആപ്പിന്റെ കോഫൗണ്ടറും സിഇഒയുമായ റെഡ ബെന്നിസ് അവകാശപ്പെടുന്നത്. പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് പകരം സംവിധാനമെന്ന നിലയില്‍ ഇതിനെ മാറ്റുകയെന്നതാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും ഇയാൾ കൂട്ടിക്കിച്ചേർത്തു.

ഈ ആപ്പിലൂടെ ലണ്ടനെ ലോകത്തിലെ ആദ്യത്തെ പെട്രോള്‍സ്റ്റേഷന്‍ രഹിത നഗരമാക്കുകയെന്നാണ് ഇവരുടെ ലക്ഷ്യം. ഇതിലൂടെ വാഹനങ്ങള്‍ പെട്രോള്‍സ്റ്റേഷനിലേക്ക് ഓടിക്കുകയെന്ന അനാവശ്യ യാത്രകള്‍ ഇല്ലാതാക്കാനും സിഓ2 പുറന്തള്ളല്‍ കുറയ്ക്കാനാവുമെന്നും ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നു.

വളരെയധികം വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കേണ്ടി വരുന്ന കോര്‍പറേറ്റ് കസ്റ്റമേര്‍സിനായിരിക്കും ഈ ആപ്പ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത്. പെട്രോള്‍സ്റ്റേഷനുകള്‍ക്ക് ഇന്ധനം നല്‍കുന്നവരില്‍ നിന്നു തന്നെയാണ് സീബ്ര ഫ്യൂവലിനും ഇന്ധനം നല്‍കുന്നതെങ്കിലും തങ്ങള്‍ക്ക് പെട്രോല്‍ സ്റ്റേഷനുകളേക്കാള്‍ വില കുറച്ച്‌ ഇവ വിതരണം ചെയ്യാനാവുമെന്നും ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പെട്രോള്‍സ്റ്റേഷനുകള്‍ക്ക് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വാടകകള്‍ ഈ ആപ്പിനില്ലെന്നതാണ് ഇതിനിവരെ പ്രാപ്തരാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (20 minutes ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (36 minutes ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (50 minutes ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (1 hour ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (1 hour ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (2 hours ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (2 hours ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (2 hours ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (3 hours ago)

Malayali Vartha Recommends