ഇസ്രയേലുമായുള്ള പ്രശ്നത്തിന് പരിഹാരം കാണാൻ മോദിക്ക് കഴിയുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ഇസ്രയേൽ-പലസ്തീന്‍ പ്രശനം പരിഹരിക്കാൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേലുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യക്ക് വഹിക്കാനാവുന്ന പങ്കിനെ കുറിച്ച് മോദിയുമായി ചര്‍ച്ച നടത്തുമെന്നും അബ്ബാസ് വ്യക്തമാക്കി.
പലസ്തീനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന സ്വീകരണമായിരിക്കും മോദിക്ക് നല്‍കുക. ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്നങ്ങള്‍, സമാധാന ശ്രമങ്ങള്‍ ഇവയെല്ലാം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും. രാജ്യാന്തര തലത്തില്‍ ഇന്ത്യ ബഹുമാനം അര്‍ഹിക്കുന്ന രാജ്യമാണ്. ഇന്ത്യയുമായി സാമ്പത്തിക മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിൽ എത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha























