ലോകത്തിലെതന്നെ ഏറ്റവും അമൂല്യമായ വജ്രം വിൽപ്പനയ്ക്ക്; 212 കോടി രൂപയാണ് ഇതിന്റെ വില

ലണ്ടനിൽ ലോകത്തിലെതന്നെ ഏറ്റവും അമൂല്യമായ വജ്രം വിൽപ്പനയ്ക്ക്. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രമാണിത്. ഏകദേശം 212 കോടി രൂപ(3.3 കോടി ഡോളർ)വിലയാണ് പ്രതീക്ഷിക്കുന്നത്. ഈ വജ്രം ബോട്സ്വാനയിലെ ഖനിയിൽ നിന്നും കുഴിച്ചെടുത്തതാണ്. ന്യൂയോർക്ക് ആസ്ഥാനമായുള്ള സൗത്ത്ബീസ് ഗ്രൂപ്പാണു ലേലത്തിന്റെ സംഘാടകർ.
ഏറ്റവും അമൂല്യമായതും ശുദ്ധിയുള്ളതുമായ വെളുത്ത വജ്രക്കല്ലാണിതെന്നാണ് സൗത്ത്ബീസ് അഭിപ്രായപ്പെടുന്നത്. വ്യാഴാഴ്ച സൗത്ത്ബീസിന്റെ ലണ്ടനിലെ ഷോറൂമിൽ വജ്രം പ്രദർശനത്തിന് വച്ചിരുന്നു. 2017ൽ ഹോങ്കോംഗിൽ "പിങ്ക് സ്റ്റാർ' എന്ന വജ്രമാണ് ഏറ്റവും ഉയർന്ന വിലയിൽ ലേലത്തിൽ വിറ്റത്. 71 മില്യൺ ഡോളറിനാണ് വജ്രം വിറ്റത്.
https://www.facebook.com/Malayalivartha























