ഭൂമിക്കരികിലൂടെ ഇന്ന് ഭീമന്‍ ഛിന്നഗ്രഹം കടന്നുപോകുന്നു

ഭൂമിക്കരികിലൂടെ ഇന്ന് ഭീമന്‍ ഛിന്നഗ്രഹം കടന്നുപോകുന്നു. 64,000 കിലോമീറ്റര്‍ അകലത്തിലൂടെയാണ് 2018 സിബി എന്ന ഗ്രഹം കടന്നുപോകുന്നത്. എന്നാല്‍ ഛിന്നഗ്രഹം ഭൂമിക്കു ഭീഷണിയല്ലെന്നു നാസാ വ്യക്തമാക്കി. ഗ്രഹത്തിന് 40 മീറ്റര്‍ വ്യാസമാണുള്ളത്. അഞ്ച് ദിവസം മുമ്പ് മാത്രമാണ് ഈ ഛിന്നഗ്രഹം ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. അരിസോണയിലെ കാറ്റലിന സ്‌കൈ സര്‍വേയിലെ ഗവേഷകരാണ് ഗ്രഹത്തെ കണ്ടെത്തിയത്.
ഭൂമിക്ക് സമീപത്തു കൂടെ മുമ്പും പല ചെറുഗ്രഹങ്ങളും കടന്നുപോയിട്ടുണ്ട്. ഫെബ്രുവരി ആറിന് 2018 സിസി എന്ന ഛിന്നഗ്രഹം ഭൂമിക്ക് 184,000 കിലോമീറ്റര്‍ അകലത്തിലൂടെ കടന്നുപോയിരുന്നു.a
https://www.facebook.com/Malayalivartha























