പത്ത് കോടി ലോട്ടറിയടിച്ചു; സുഹൃത്തുക്കൾക്ക് ഗംഭീര പാർട്ടി കൊടുത്ത ശേഷം ലോട്ടറി ടിക്കറ്റ് അന്വേഷിച്ചപ്പോൾ സ്വാഹാ...ഒടുവിൽ സംഭവിച്ചത്

ഒരു ലോട്ടറി എങ്കിലും ജീവിതകാലത്ത് അടിക്കണം എന്നാഗ്രഹം ഉള്ളവരാണ് നമ്മളില്‍ പലരും. അപ്പോള്‍ പത്തു കോടി അടിച്ചാലോ ..പിന്നെ ഒന്നും നോക്കേണ്ട എന്നാകും ഉത്തരം.എന്നാല്‍ ഇതാ പത്തുകോടി അടിച്ച ഒരാള്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. 10 കോടിയുടെ ലോട്ടറി അടിച്ച ഭാഗ്യവാന്‍ എല്ലാവരെയും വിളിച്ചു കൂട്ടി ഗംഭീര വിരുന്നും നല്‍കിയതിനു ശേഷം ആത്മഹത്യ ചെയ്തു. തായ്‌ലാന്‍ഡിലാണ് ഞെട്ടിക്കുന്ന സംഭവം ണ്ടായത്.
10 കോടി ലോട്ടറി അടിച്ച ജിരാവത് പോങ്ഫാന്‍ എന്നയാളാണ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. വീട്ടില ഏവരെയും വിളിച്ചുകൂട്ടി ഗംഭീര വിരുന്ന് സംഘടിപ്പിച്ചതിനു പിറ്റേ ദിവസം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വിരുന്നിനു ശേഷം വീട്ടില്‍ നിന്ന് ലോട്ടറി ടിക്കറ്റ് നഷ്ടമായതിനെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ലോട്ടറിയടിച്ചെന്ന് അറിയിച്ച് ആളുകളെ വിളിച്ചുകൂട്ടി ഗംഭീര വിരുന്ന് നല്‍കിയശേഷം ടിക്കറ്റ് നഷ്ടപ്പെട്ട് പോയതിലുള്ള മാനഹാനിയെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. 1.6 മില്യണ്‍ ഡോളറാണ് ഇയാള്‍ക്ക് ലോട്ടറിയടിച്ചത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 10,28,24000 വരും.
42 കാരനായ ജിരാവത്, ചോന്‍ബുരി പ്രവിശ്യാ നിവാസിയാണ്. ഉയര്‍ന്നതുക ലഭിക്കാനായി ഒരേ നമ്പറിലുള്ള 7 തരം ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചതിനു ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. കുടംബത്തെ ആരും പരിഹസിക്കരുതെന്നും, തനിക്കു തന്നെയാണ് ലോട്ടറി അടിച്ചതെന്നും ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ പറയുന്നു.
https://www.facebook.com/Malayalivartha























