എന്റെ മകളുടെ മരണത്തിന് പിന്നില്‍ ആര്, ആരാണ് എന്റെ മകളെ കൊന്നത്... ആ അച്ഛന്‍ അലറിവിളിച്ച് ചോദിക്കുന്നത് ഇങ്ങനെ, ദുബായിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചു, പോലീസ് പറയുന്നതിങ്ങനെ

ദുബൈയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചു. 21 വയസുണ്ട് വിദ്യാര്‍ത്ഥിക്ക്. രാവിലെ 10.30ഓടെയാണ് സംഭവം. ക്യാമ്പസിലെ കെട്ടിടത്തിലെ അഞ്ചാം നിലയില്‍ നിന്നുമാണ് വിദ്യാര്‍ത്ഥി വീണത്. തല്‍ക്ഷണം മരണവും സംഭവിച്ചു.
പിതാവിനൊപ്പമായിരുന്നു വിദ്യാര്‍ത്ഥി യൂണിവേഴ്‌സിറ്റിയിലെത്തിയത്. ഫീസ് അടച്ച ശേഷം പിതാവിനോട് വാഷ് റൂമില്‍ പോകണമെന്ന് പറഞ്ഞ് പോയതായിരുന്നു വിദ്യാര്‍ത്ഥി. അല്പ സമയം കഴിഞ്ഞാണ് നിലത്ത് ചോരയില്‍ കുളിച്ച നിലയില്‍ മരിച്ച് കിടക്കുന്ന വിദ്യാര്‍ത്ഥിയെ കണ്ടത്.
മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ ഞെട്ടലിലാണ്. വിഷാദത്തിന്റെ യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു. ദുബൈ മര്‍ഡോക് യൂണിവേഴ്‌സിറ്റി സംഭവം സ്ഥിരീകരിച്ചു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























