റഷ്യയിൽ യാത്ര വിമാനം തകർന്നു വീണു; 71 മരണം

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സറാത്തോ എയര്‍ലൈന്‍സിന്‍റെ എ.എന്‍ 148 വിമാനമാണ് റഷ്യന്‍ തലസ്ഥാനമായ മോസ്കോയ്ക്ക് സമീപം തകര്‍ന്നു വീണത്. വിമാനത്തില്‍ 65 യാത്രക്കാരും പൈലറ്റടക്കം ആറ് ജീവനക്കാരുമുണ്ടായിരുന്നു.
മോസ്കോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് മിനിട്ടിനുള്ളില്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായെന്ന് അധികൃതര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ അറിയിച്ചു. ഉറല്‍സ് നഗരത്തിലെ ഓസ്കിലേക്കു പറക്കുകയായിരുന്നു വിമാനം. തീപിടിച്ച വിമാനം താഴേയ്ക്ക് വീഴുന്നതായി കണ്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
തെക്ക് കിഴക്കന്‍ മോസ്കോയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ അര്‍ഗുനോവോ ഗ്രാമത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുള്ളവരില്‍ എല്ലാവരും കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























