കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനം 22 കോച്ചുകളുള്ള പച്ച ട്രെയിനില്‍; ഉത്തര കൊറിയന്‍ മേധാവിയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യാന്‍ ഭയമോ ?...

ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനം ജനശ്രദ്ധയാകർഷിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ക്കായുളള കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനമാണ് ഇപ്പൊഴത്തെ സംസാര വിഷയം. ഉത്തര കൊറിയൻ മേധാവിയുടെ യാത്ര മാർഗ്ഗങ്ങളെക്കുറിച്ചു നിരവധി അഭ്യുഹങ്ങൾ പരക്കുന്നതിടയിലാണ് ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
കിം ജോങ് ഉന്നും അനുയായികളും 22 കോച്ചുകളുള്ള പച്ച ട്രെയിനില്‍ തിങ്കളാഴ്ച തന്നെ ചൈനയില്‍ എത്തിയിട്ടുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ സ്ഥിരീകരണം. തിരശ്ചീനയായി മഞ്ഞ വരകളുള്ള പച്ച ട്രെയിനിലാണ് സന്ദര്‍ശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഡാന്‍ഡോങ്ങില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് 1,100 കിലോമീറ്റര്‍ ദൂരമുണ്ട്. തുടര്‍ച്ചയായി 14 മണിക്കൂര്‍ സഞ്ചരിച്ചാൽ മാത്രമേ ചൈനയുടെ ആസ്ഥാനത്തെത്തുകയുള്ളു. അതുപോലെ ചൈനയിലെ റെയില്‍വെ സ്റ്റേഷനുകളില്ലെല്ലാം വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനയിലെ ഗ്രേറ്റ് ഹാളിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പരാമാർശിക്കുന്നു.
അതേസമയം കിം ജോങ് ഉന്‍ ഉപയോഗിച്ച പച്ച ബുള്ളറ്റ് പ്രൂഫ് ട്രെയിനാണ് ചര്‍ച്ചയാകുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റർ വേഗതയുളള പച്ച ട്രെയിൻ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി മിസൈല്‍, ബുളളറ്റ് പ്രൂഫ് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആഡംബര സൗകര്യങ്ങളുള്ള ട്രെയിനില്‍ കോണ്‍ഫറന്‍സ് റൂമുകള്‍, ബെഡ്‌റൂം, ഓഡിയന്‍സ് ചേംബറുകള്‍, ഹൈടെക് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, സാറ്റലൈറ്റ് ഫോണുകള്‍, ഫ്‌ലാറ്റ് സ്‌ക്രീന്‍ ടെലിവിഷനുകള്‍, ഡൈനിങ് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിദേശ യാത്രയ്ക്കായി മൂന്നു ട്രെയിനുകളാണ് കിം ജോങ് ഉന്‍ സജ്ജമാക്കിയിരുന്നത്. മൂന്നു ട്രെയിനുകളില്‍ മധ്യത്തിലുള്ള വണ്ടിയില്‍ കിമ്മും പിന്നിലും മുന്നിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വണ്ടികളുമുണ്ടാകും. ഉത്തര കൊറിയയിലെ കുറച്ചു പേര്‍ക്ക് മാത്രമാണ് ഈ ട്രെയിനിലെ സാങ്കേതിക സംവിധാനങ്ങളെ കുറിച്ച് അറിയുള്ളൂവെന്നും റിപ്പോർട്ടുകൾ പറയുന്നു.
കിം ജോങ് ഉന്നിന് വിമാനം വഴി യാത്ര ചെയ്യാന്‍ ഭയമുണ്ടെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു മുന്‍പ് ന്യൂസിലന്‍ഡില്‍ പഠനത്തിനു വേണ്ടി മാത്രമാണ് ഉന്‍ വിദേശത്ത് പോയിട്ടുള്ളത്. 2011 ല്‍ ഉന്നിന്റെ പിതാവ് ചൈന സന്ദര്‍ശിച്ചപ്പോഴും ട്രെയിന്‍ വഴിയാണ് യാത്ര ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha























