ചൈനയില്‍ ചുഴലിക്കാറ്റ് ഭീഷണി, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ചൈനയില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്നുമുതല്‍ നാളെ രാവിലെ വരെ സിചുവാന്‍, ഷാംഗ്‌സി പ്രവശ്യകളിലും ചോംഗ്കിംഗ് നഗരത്തിലെ വിവിധ ഭാഗങ്ങളിലും കനന്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കല്‍മേഗി ചുഴലിക്കാറ്റ് വീശിയടിക്കാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്.
ചിലയിടങ്ങളില്‍ 100 മുതല്‍ 150 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഹുബേ പ്രവശ്യയിലും ഗുവാംഗ്‌ടോണ്‍, ഗുവാംഗ്ഷി ഷുവാംഗ്, മംഗോളിയ സ്വയംഭരണ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























