സമൂഹമാധ്യമങ്ങളില്‍ സ്ത്രീയായി ആള്‍മാറാട്ടം നടത്തി നിരവധി പേരെ പറ്റിച്ച യുവാവ് പിടിയില്‍

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീയായി ആള്‍മാറാട്ടം നടത്തി യുവാക്കളെ കബളിപ്പിച്ച പ്രതി പിടിയില്‍. 30 കാരനായ അറബ് യുവാവ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ഒരുക്കിയ കെണിയില്‍ പ്രതി കുടുങ്ങുകയായിരുന്നു. ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരെ പറ്റിക്കുകയും പണം തട്ടുകയും ചെയ്‌തിരുന്നതായി പോലീസ് പറഞ്ഞു.
പ്രതിയെ കുടുക്കാനായി പോലീസുകാര്‍ ഏറെ നാള്‍ പണിപ്പെട്ടു. പോലീസുകാരാണ് തന്നെ കാത്തിരിക്കുന്നതെന്ന് അറിയാതെ പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തുകയും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് നിരവധി സ്‍മാര്‍ട്ട് ഫോണുകളും സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ കെണിയില്‍ കൂടുതല്‍ പേര്‍ പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























