ഏത് സമയവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീതിയായിരുന്ന ഇരു രാജ്യങ്ങളും ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചര്‍ച്ചയിൽ ; സമാധാന പ്രതീക്ഷകള്‍ നല്‍കി ഉത്തരദക്ഷിണകൊറിയന്‍ ഉച്ചകോടി ആരംഭിച്ചു

സമാധാന പ്രതീക്ഷകള്‍ നല്‍കി ഉത്തരദക്ഷിണകൊറിയന്‍ ഉച്ചകോടി ആരംഭിച്ചു. സമാധാന ചര്‍ച്ചകള്‍ക്കായി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയില്‍ എത്തി. ഇരുകൊറിയകളുടെ അതിര്‍ത്തിയിലെ സൈനിക രഹിത മേഖലയില്‍ നടക്കുന്ന ഉത്തര-ദക്ഷിണ കൊറിയന്‍ രാജ്യത്തലവന്മാരുടെ ഉച്ചകോടിയെ ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഉച്ചകോടിക്കായി ഇരു രാജ്യങ്ങളിലെ ഭരണാധികാരികളും അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജോമില്‍ എത്തിയിരുന്നു.
ഇരുകൊറിയകള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന പാന്‍ മുന്‍ ജോം എന്ന അതിര്‍ത്തി ഗ്രാമത്തില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ കാണുന്നത്. പാന്‍ മുന്‍ ജോമിലെ ദക്ഷിണ കൊറിയന്‍ ക്യാമ്ബിലേക്ക് എത്തിയ കിം ജോംഗ് ഉന്‍ സംഘവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ദക്ഷിണകൊറിയന്‍ അധികൃതരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടും. സമാധാനത്തിന്റെ പുതിയ ചരിത്രം ഇവിടെ തുടങ്ങുകയാണ് എന്ന് പാന്‍ മുന്‍ ജോമിലെ സന്ദര്‍ശക ഡയറിയില്‍ കിം ജോംഗ് ഉന്‍ കുറിച്ചു.
ഏത് സമയവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീതിയായിരുന്നു ഇരു രാജ്യങ്ങളും. എന്നാല്‍ ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറായത്. ആണവായുധം ഉപേക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്. 1953 ലെ കൊറിയന്‍ ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സമാധാനക്കരാറില്‍ ഒപ്പുവെയ്ക്കാത്തതിനാല്‍ സാങ്കേതികമായി രണ്ട് രാജ്യങ്ങളും യുദ്ധാവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും.
ഇരു രാഷ്ട്രത്തലവന്മാരുടെയും കൊറിയന്‍ വിഭജനത്തിന് ശേഷമുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. 1953 ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ ആദ്യമായാണ് ഒരു ഉത്തരകൊറിയന്‍ ഭരണാധികാരി എത്തുന്നത്.
https://www.facebook.com/Malayalivartha


























