ദുബായില്‍ 26കാരിയെ വീട്ടുകാര്‍ എട്ട് വര്‍ഷം മുറിയില്‍ പൂട്ടിയിട്ടു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ദുബായില്‍ 26കാരിയെ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ വെച്ചത് എട്ട് വര്‍ഷം. യുവതിയുടെ മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്നാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ടിരുന്നത്. യുവതിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും യുവതി പറയുന്നു. വീട്ടുകാരുമായിയുണ്ടായ വഴക്കിനെ തുടര്‍ന്ന് 2009 മുതല്‍ യുവതിയെ വീട്ടുതടങ്കലില്‍ വയ്ക്കുകയായിരുന്നു.ഇതിന് ശേഷം യുവതിയെ പുറത്ത് വിട്ടിട്ടില്ലെന്ന് യുവതി പറഞ്ഞു.
യുവതിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. എന്നാല്‍ ഇവരുടെ കൂടി നിര്‍ദ്ദേശ പ്രകാരമായിരുന്നു യുവതിയെ വീട്ടില്‍ പൂട്ടിയിട്ടത്. വീട്ടില്‍ നിന്നും യുവതി ഓടി രക്ഷപ്പെടുകയും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി വിവരം പറയുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























