ഈ നായക്ക് ഇപ്പോള്‍ നായക പരിവേഷമാണ്; മൂന്നു വയസ്സുകാരിയെ രക്ഷിച്ച കേള്‍വിയും കാഴ്ചയും കുറവുള്ള നായയ്ക്ക് പോലീസിന്റെ ആദരം

പതിനഞ്ച് മണിക്കൂറോളം കാണാതായ മൂന്നു വയസ്സുകാരിയെ സംരക്ഷിച്ച കേള്‍വിക്കും കാഴ്ചയ്ക്കും കുറവുള്ള നായക്ക് ഓസ്‌ട്രേലിയന്‍ പോലീസിന്റെ ആദരം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൂന്നു വയസ്സുകാരി വീടിനു സമീപമുള്ള കുറ്റിക്കാട്ടിലേയ്ക്ക് പോയത്. കുട്ടി പുറത്തേയ്ക്ക് പോയത് കുടുംബാംഗങ്ങള്‍ കണ്ടതുമില്ല. കുട്ടിയെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞപ്പോഴേയ്ക്കും നേരം വൈകിയിരുന്നു. പോലീസില്‍ വിവരം അിറയിച്ചതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പുലര്‍ച്ചെ കുടുംബാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും കുട്ടിയെ കണ്ടെത്തിയപ്പോള്‍ ഒപ്പം ഒരു സംരക്ഷകനായി മാക്‌സ് എന്ന നായയും ഉണ്ടായിരുന്നു. അപ്പോഴേയ്ക്കും 15 മണിക്കൂര്‍ പിന്നിട്ടിരുന്നു. രാത്രിയില്‍ ചാറ്റല്‍മഴ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ സഹിച്ചാണ് 17 വയസ്സിനോട് അടുക്കുന്ന വൃദ്ധനായ നായ കുഞ്ഞിനൊപ്പം നിന്നത്.
കുട്ടിയെ നായയ്‌ക്കൊപ്പം കണ്ടതോടെ ഒരു നായക പരിവേഷമാണ് നായെയ തേടിയെത്തിയത്. മാസ്‌കിനെ അഭിനന്ദിച്ച് ക്വീന്‍സ്‌ലന്‍ഡ് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ഓണററി പോലീസ് നായ എന്ന പദവിയും മാക്‌സിനെ തേടിയെത്തി.
https://www.facebook.com/Malayalivartha


























